ഡറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തര്‍കാശിയില്‍ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെ 1.28 നാണ് ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു. ഉത്തര്‍കാശിയില്‍ നിന്നും 23 കിലോമീറ്റർ കിഴക്കായി 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്.
ഉത്തരാഖണ്ഡില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.4 തീവ്രത
ഉത്തര്‍കാശിയില്‍ നിന്നും 23 കിലോമീറ്റർ കിഴക്കായി 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്.
ഉത്തരാഖണ്ഡില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.4 തീവ്രത
അതേസമയം കഴിഞ്ഞ മാസവും(28-06-21) സംസ്ഥാനത്ത് പിത്തോറാഗഡ് മേഖലയില്‍ ഭൂചലനം ഉണ്ടായിരുന്നു. റിക്ടർസ്‌കെയിലിൽ 3.7 രേഖപ്പെടുത്തിയ ചലനം പിത്തോറാഗഡിന്‍റെ വടക്കൻ ഭാഗത്ത് നിന്നും 55 കിലോമീറ്റർ മാറി പത്തുകിലോമീറ്റർ താഴ്ചയിലാണ് ഉണ്ടായിരുന്നത്.
also read: തെലങ്കാന-ആന്ധ്രാപ്രദേശ് അതിർത്തിയിൽ കാറപകടം; ഏഴ് പേർക്ക് ദാരുണാന്ത്യം