കേരളം

kerala

ETV Bharat / bharat

Earthquake In Meghalaya : മേഘാലയയില്‍ ഭൂചലനം ; റിക്‌ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തി

5.2 Magnitude Quake Hits In Meghalaya: മേഘാലയയില്‍ ഭൂചലനം.നോര്‍ത്ത് ഗാരോ ഹില്‍സില്‍ 10 കിലോമീറ്റര്‍ താഴ്‌ചയില്‍ പ്രകമ്പനം. ആളപായമില്ല.

By ETV Bharat Kerala Team

Published : Oct 2, 2023, 10:06 PM IST

Earthquake In Meghalaya  മേഘാലയയില്‍ ഭൂചലനം  റിക്‌ടര്‍ സ്‌കെയില്‍  Quake Hits In Meghalaya  മേഘാലയയില്‍ ഭൂചലനം  പശ്ചിമ ബംഗാള്‍  ഷിലോങ് വാര്‍ത്തകള്‍
Earthquake In Meghalaya

ഷില്ലോങ് :മേഘാലയയിലും സമീപ സംസ്ഥാനങ്ങളിലും ഭൂചലനം. ഇന്ന് (ഒക്‌ടോബര്‍ 2) വൈകിട്ട് 6.15നാണ് ഭൂചലനമുണ്ടായത്. റിക്‌ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു (Earthquake In Meghalaya).

മേഘാലയയ്‌ക്കൊപ്പം അസമിലും മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍, സിക്കിം എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. നോര്‍ത്ത് ഗാരോ ഹില്‍സില്‍ 10 കിലോമീറ്റര്‍ താഴ്‌ചയിലാണ് ഭൂചലനം ഉണ്ടായത്. ജില്ല ആസ്ഥാനമായ റെസുബെല്‍പാറയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.

ജീവഹാനിയോ വസ്‌തുവകകള്‍ക്ക് നാശനഷ്‌ടമോ ഉണ്ടായതായി റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടുത്തിടെയായി ഇടയ്‌ക്കിടയ്‌ക്ക് ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ABOUT THE AUTHOR

...view details