വിജയപുര (കർണാടക) : ഇന്ത്യയുടെ തെക്കൻ സംസ്ഥാനങ്ങളില്‍ ഭൂചലനമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്). സാമൂഹിക മാധ്യമമായ എക്‌സിലാണ് കർണാടകയിലെ വിജയപുരയിലും തമിഴ്‌നാട്ടിലെ ചെങ്കില്‍പേട്ടിലും ഭൂചലനമുണ്ടായതായി എൻസിഎസ് റിപ്പോർട്ട് ചെയ്‌തത്. ഇവിടങ്ങളില്‍ ആളപായമുണ്ടായതായി റിപ്പോർട്ടില്ല.
കർണാടകയിലും തമിഴ്‌നാട്ടിലും ഭൂചലനം, ആളപായമില്ല - ചെങ്കൽപേട്ടില്‍ ഭൂചലനം
Earthquake in Karnataka ഇന്ന് രാവിലെയാണ് കർണാടകയിലെ വിജയപുര ജില്ലയിലും തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ട് ജില്ലയിലും ഭൂചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) റിപ്പോർട്ട് ചെയ്‌തത്.
Published : Dec 8, 2023, 9:22 AM IST
|Updated : Dec 8, 2023, 9:58 AM IST
കർണാടകയിൽ ഭൂചലനം: രാവിലെ 6.52നാണ് റിക്‌ടർ സ്‌കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കർണാടകയിലെ വിജയപുര ജില്ലയിൽ ഉണ്ടായത്.
തമിഴ്‌നാട്ടിലും ഭൂചലനം: തമിഴ്‌നാടിന്‍റെ വടക്കൻ ജില്ലയായ ചെങ്കൽപേട്ടിലും വെള്ളിയാഴ്ച (08.12.23) രാവിലെ ഭൂചലനം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. റിക്ടർ സ്‌കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. രാവിലെ 7.39 നാണ് ഭൂചലനം ഉണ്ടായത്.