ഡങ്കി അഡ്വാൻസ് ബുക്കിംഗ് കലക്ഷൻ:2023ലെ ഷാരൂഖ് ഖാന്‍റെ മൂന്നാമത്തെ റിലീസാണ് 'ഡങ്കി'. റിപ്പോര്‍ട്ടുകള്‍ പ്രകാരം, അഡ്വാൻസ് ബുക്കിംഗിൽ നിന്നും 1.44 കോടി രൂപയാണ് 'ഡങ്കി' ഇതിനോടകം കലക്‌ട് ചെയ്‌തത്. രാജ്‌കുമാര്‍ ഹിറാനി സംവിധാനം ചെയ്‌ത ചിത്രത്തിൽ ഷാരൂഖ് ഖാനൊപ്പം തപ്‌സി പന്നുവും വിക്കി കൗശലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു (Dunki advance booking collection).
ഡങ്കി ഹിന്ദി ഷോകള്‍ക്കായി 3,126 ടിക്കറ്റുകള്‍ ഉള്‍പ്പെടെ ആകെ 39,954 ടിക്കറ്റുകൾ ഡങ്കിയുടേതായി വിറ്റഴിച്ചതായാണ് റിപ്പോർട്ടുകള്‍. അതേസമയം പ്രഭാസിന്‍റെ സലാർ ഭാഗം 1 - സീസ്‌ഫയറുമായി വരും ദിവസങ്ങൾ 'ഡങ്കി' ഏറ്റുമുട്ടുന്നതിനാൽ 'ഡങ്കി'യുടെ ആദ്യ ദിവസത്തെ പ്രകടനം വളരെ നിർണായകമാണ്.
'ഡങ്കി' അഡ്വാന്‍സ് ബുക്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ ട്രേഡ് അനലിസ്‌റ്റ് സുമിത് കേഡലും എക്‌സില്‍ (ട്വിറ്റര്‍) പങ്കുവച്ചു. 'ഡങ്കിയുടെ പ്രാരംഭ പ്രീ-സെയിൽസ് ശ്രദ്ധേയമാണ്. ചിത്രം ദേശീയ ശൃംഖല മൾട്ടിപ്ലക്‌സുകളിൽ ഇതിനകം 10,000 ടിക്കറ്റുകൾ വിറ്റഴിച്ചു. ദേശീയേതര ശൃംഖലകളിലും നല്ല ചലനം. ഈ കുതിപ്പ് തുടർന്നാൽ, 2023ലെ മുന്‍നിര സിനിമകളുടെ അഡ്വാന്‍സ് ബുക്കിംഗിനെ ഡങ്കിയുടെ അവസാന അഡ്വാന്‍സ് ബുക്കിംഗ് വെല്ലുവിളിച്ചേക്കാം. അടുത്ത മൂന്ന് ദിവസം കൊണ്ട് അഡ്വാന്‍സ് ബുക്കിംഗില്‍ കൂടുതൽ വ്യക്തമായ ചിത്രം ലഭിക്കും.' -സുമിത് കേഡല്‍ കുറിച്ചു.
Also Read:സലാര്‍ ആദ്യ ടിക്കറ്റ് വാങ്ങി രാജമൗലി; പൃഥ്വിരാജിനും പ്രഭാസിനും ഒപ്പമുള്ള ചിത്രം വൈറല്‍
സലാർ അഡ്വാൻസ് ബുക്കിംഗ് കലക്ഷൻ: അതേസമയം, അഡ്വാന്‍സ് ബുക്കിംഗിൽ 'സലാര്‍' 1.55 കോടി രൂപ നേടിയിട്ടുണ്ട്. തെലുഗുവില്‍ നിന്നും 1.1 കോടി രൂപയും മലയാളത്തിൽ 35.3 ലക്ഷം രൂപയും തമിഴിലും കന്നഡയിലുമായി 23.8 ലക്ഷം രൂപയുമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം കലക്‌ട് ചെയ്‌തത്. ഹിന്ദിയില്‍ 350 ഷോകളിലായി 2,303 ടിക്കറ്റുകൾ വിറ്റഴിച്ചതിലൂടെ 5.7 ലക്ഷം രൂപ നേടി. 1,398 ഷോകള്‍ക്കായി 75,817 ടിക്കറ്റുകൾ വിറ്റഴിച്ച് 1.55 കോടി രൂപയാണ് 'സലാര്‍' അഡ്വാൻസ് ബുക്കിംഗിലൂടെ നേടിയത് (Salaar advance booking collection).
സലാർ ഡങ്കി റിലീസ് ക്ലാഷ്:പ്രശാന്ത് നീലിന്‍റെ 'സലാറി'ല്‍ പ്രഭാസും പൃഥ്വിരാജ് സുകുമാരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബർ 21ന് ഡങ്കിയുടെ റിലീസ് കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷം ഡിസംബർ 22നാണ് സലാര്‍ റിലീസ് ചെയ്യുക. അതേസമയം ഇത് രണ്ടാം തവണയാണ് ഹോംബാലെ ഫിലിംസ് ഷാരൂഖ് ഖാനുമായി ഏറ്റുമുട്ടുന്നത് (Salaar vs Dunki release clash). 2018ൽ ഹോംബാലെ ഫിലിംസിന്‍റെ 'കെജിഎഫ്', എസ്ആർകെയുടെ 'സീറോ'യുമായി ഏറ്റുമുട്ടിയിരുന്നു. കെജിഎഫ് ബോക്‌സ് ഓഫീസിൽ ആധിപത്യം സ്ഥാപിക്കുക മാത്രമല്ല, കന്നഡ സിനിമ മേഖല രാജ്യാന്തരതലത്തില്‍ ശ്രദ്ധ നേടുകയും ചെയ്‌തു.
Also Read:ഡങ്കിയില്‍ ചില തിരുത്തുകള്‍, സെന്‍സറിങ് പൂര്‍ത്തിയാക്കി ഷാരൂഖ് ഖാന്‍ ചിത്രം