കേരളം

kerala

ETV Bharat / bharat

സലാര്‍ ട്രെയിലര്‍ തരംഗത്തിനിടെ ഡങ്കി ഗാനം; പ്രിയപ്പെട്ടതെന്ന് ഷാരൂഖ് - ഷാരൂഖ് ഖാന്‍

Dunki song ഡങ്കിയിലെ മൂന്നാമത്തെ ഗാനം റിലീസ് ചെയ്‌തു. പ്രഭാസ് ചിത്രം സലാര്‍ ട്രെയിലറിനൊപ്പമായിരുന്നു ഡങ്കിയിലെ പുതിയ ഗാനവും നിര്‍മാതാക്കള്‍ പുറത്തുവിട്ടത്..

Dunki song Nikle The Kabhi Hum Ghar Se released  Dunki song  Nikle The Kabhi Hum Ghar Se released  Nikle The Kabhi Hum Ghar Se  Shah Rukh Khan movie Dunki  Dunki  Shah Rukh Khan  Sonu Nigam songs  Lutt Putt Gaya song  സലാര്‍ ട്രെയിലര്‍ തരംഗത്തിനിടെ ഡങ്കി ഗാനം  ഡങ്കി ഗാനം  ഗാനം പ്രിയപ്പെട്ടതെന്ന് ഷാരൂഖ്  ഷാരൂഖ് ഖാന്‍  ഡങ്കിയിലെ മൂന്നാമത്തെ ഗാനം
Dunki song Nikle The Kabhi Hum Ghar Se released

By ETV Bharat Kerala Team

Published : Dec 2, 2023, 11:29 AM IST

ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ (Shah Rukh Khan) റിലീസിനൊരുങ്ങുന്ന ചിത്രം 'ഡങ്കി'യിലെ പുതിയ ഗാനം (Dunki Song) റിലീസ് ചെയ്‌തു. 'ഡങ്കി' പ്രൊമോഷന്‍റെ ഭാഗമായി ചിത്രത്തിലെ 'നികലെ ദി കഭി ഹം ഘർ സേ' (Nikle The Kabhi Hum Ghar Se) എന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 'ഡങ്കി'യിലെ മൂന്നാമത്തെ ഗാനം കൂടിയാണിത്.

വളരെ വൈകാരികമായൊരു മെലഡിയാണ് സോനു നിഗമിന്‍റെ (Sonu Nigam) ശബ്‌ദമാധുര്യത്തില്‍ പുറത്തിറങ്ങിയ പുതിയ ഗാനം. ജാവേദ് അക്തറുടെ മനോഹരമായ ഗാനരചനയില്‍ പ്രീതത്തിന്‍റെ സംഗീതത്തിലാണ് സോനു നിഗം ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനം തനിക്ക് വളരെ പ്രിയപ്പെട്ടത് എന്നാണ് ഗാനം പങ്കുവച്ച് കൊണ്ട് ഷാരൂഖ് ഖാന്‍ എക്‌സില്‍ (ട്വിറ്റര്‍) കുറിച്ചിരിക്കുന്നത്.

തൊണ്ണൂറുകളിൽ ബോളിവുഡിലെ മുൻനിര പിന്നണി ഗായകനായിരുന്ന സോനു നിഗം സമീപ വർഷങ്ങളിൽ കൂടുതൽ സെലക്‌ടീവായി. എന്നാൽ 'ലാൽ സിംഗ് ഛദ്ദ', 'ഷെഹ്‌സാദ', ഇപ്പോൾ 'ഡങ്കി' തുടങ്ങി ചിത്രങ്ങളിലൂടെ സോനു നിഗം വീണ്ടും മുഖ്യധാരയിലേയ്‌ക്ക് തിരിച്ചുവരുകയാണ്.

നേരത്തെ പുറത്തിറങ്ങിയ 'ഡങ്കി' ടീസറിലാണ് പ്രേക്ഷകര്‍ 'നികലേ' എന്ന് തുടങ്ങുന്ന ഗാനം ആദ്യം കേട്ടത്. 'ഡങ്കി'യുടെ ടീസറുകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. നേരത്തെ പുറത്തിറങ്ങിയ 'ലുട്ട് പുട്ട് ഗയ' എന്ന ഗാനവും (Lutt Putt Gaya song) പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പ്രശസ്‌ത സംഗീത സംവിധായകന്‍ പ്രീതം ആണ് 'ഡങ്കി'യ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.

'സലാര്‍' ട്രെയിലര്‍ റിലീസിനൊപ്പമാണ് 'ഡങ്കി'യിലെ പുതിയ ഗാനം റിലീസ് ചെയ്‌തത് എന്നതും ശ്രദ്ധേയം. ഒരേ ദിവസം തിയേറ്ററുകളില്‍ എത്തുന്ന 'ഡങ്കി'യും 'സലാറും' റിലീസിന് മുമ്പ് തന്നെ മത്സരം തുടങ്ങി എന്നുതന്നെ പറയാം.

ടീസറുകള്‍ക്കും ഗാനങ്ങള്‍ക്കും പിന്നാലെ 'ഡങ്കി'യുടെ ട്രെയിലറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 'ഡങ്കി'യുടെ തിയേറ്റര്‍ റിലീസിന് രണ്ടാഴ്‌ച മുമ്പ്, ഡിസംബര്‍ 7ന് ഷാരൂഖ് ഖാന്‍ ട്രെയിലര്‍ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ജവാൻ' സിനിമയുടെ റിലീസിലും സമാനമായ തന്ത്രം ഷാരൂഖ് ഖാന്‍ തിരഞ്ഞെടുത്തിരുന്നു. ഡിസംബര്‍ 22നാണ് ചിത്രം ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്.

ഷാരൂഖ് ഖാന്‍റെ കഥാപാത്രവും സുഹൃത്തുക്കളും നടത്തുന്ന യാത്രയാണ് ചിത്രപശ്ചാത്തലം. വിദേശത്ത് പറക്കാനുള്ള നാല് സുഹൃത്തുക്കളുടെ ഹൃദയസ്‌പര്‍ശിയായ കഥയാണ് ചിത്രം പറയുന്നത്. കാനഡ, ഇംഗ്ലണ്ട് തുടങ്ങി രാജ്യങ്ങളിലേയ്‌ക്കുള്ള ഇന്ത്യൻ യുവാക്കളുടെ കൂട്ട കുടിയേറ്റമാണ് 'ഡങ്കി' ചര്‍ച്ച ചെയ്യുന്നത്.

തങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കാനായി ഒന്നിച്ച് വെല്ലുവിളികള്‍ നേരിടുകയും സന്തോഷം പങ്കിടുകയും ചെയ്യുന്ന സുഹൃത്തുക്കളുടെ കഥയാണ് 'ഡങ്കി'. യഥാര്‍ഥ ജീവിത അനുഭവങ്ങളില്‍ നിന്നും ഉള്‍ക്കൊണ്ട് ഒരുക്കിയ 'ഡങ്കി' പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഇതിഹാസമാണ്. വ്യത്യസ്‌ത കഥകളെ ഒരുമിച്ച് കൊണ്ടുവരികയും, ഉല്ലാസകരവും ഹൃദയഭേദകവുമായ ഉത്തരങ്ങൾ നൽകുകയും ചെയ്യുകയാണ് സിനിമയിലൂടെ സംവിധായകന്‍.

സങ്കീർണമായ ഒരു വിഷയത്തിലേയ്‌ക്കാകും ചിത്രം വെളിച്ചം വീശുക. 'ഡങ്കി ഫ്ലൈറ്റ്' എന്ന കൗതുകകരവും സവിശേഷവുമായ ഒരു ആശയം 'ഡങ്കി'യിലൂടെ പര്യവേഷണം ചെയ്യുകയാണ് സംവിധായകന്‍. അമേരിക്ക, യുണൈറ്റഡ് കിങ്‌ഡം, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് പിൻവാതിലൂടെ പ്രവേശിക്കുന്ന, നിയമ വിരുദ്ധമായ രീതിയെയാണ് 'ഡങ്കി ഫ്ലൈറ്റ്' എന്ന് പറയുന്നത്.

Also Read:ജവാന് പയറ്റിയ അതേ തന്ത്രം ; ഡങ്കി ട്രെയിലര്‍ റിലീസ് തീയതി പുറത്ത്

ABOUT THE AUTHOR

...view details