ജെയ്‌പൂർ:റോഡ് സൈഡിൽ ഉറങ്ങിക്കിടക്കുകയായിരുന്നവരുടെ ശരീരത്തിലൂടെ ലോറി പാഞ്ഞുകയറി മരണം. രാജസ്ഥാനിലെ ജാൽവാറിലാണ് വ്യാഴാഴ്‌ച്ച (ജൂലൈ 8) പുലർച്ചെയോടെ സംഭവം. റോഡ് സൈഡിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഒരു കുടുംബത്തിലെ അഞ്ച് പേരുടെ ദേഹത്തൂടെയാണ് അമിതവേഗത്തിലെത്തിയ ലോറി പാഞ്ഞുപോയത്.
റോഡ് സൈഡിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്ത് ലോറി പാഞ്ഞ് കയറി അഞ്ച് മരണം - five-killed-in-rajasthan-jhalawar
സംഭവത്തെ തുടർന്ന് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു
റോഡ് സൈഡിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്ത് കൂടി ലോറി പാഞ്ഞ് കയറി; അഞ്ച് മരണം
also read:രാജ്യത്ത് 45,892 പുതിയ കൊവിഡ് രോഗികള്‍ ; 817 മരണം
മരിച്ചത് ഭർത്താവും ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന തൊഴിലാളി കുടുംബമാണ്. സംഭവത്തെ തുടർന്ന് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.