കേരളം

kerala

ETV Bharat / bharat

ഖലിസ്ഥാൻ ഭീഷണി: മുംബൈയില്‍ കനത്ത ജാഗ്രത - ഖാലിസ്ഥാൻ ഭീഷണി: മുംബൈയില്‍ കനത്ത ജാഗ്രത

നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ അതീവ സുരക്ഷയൊരുക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റെയില്‍വേ സ്റ്റേഷനുകളില്‍ ജാഗ്രത നിർദ്ദേശമുണ്ട്.

Mumbai on high alert after Khalistani threat  ഖാലിസ്ഥാൻ ഭീഷണി: മുംബൈയില്‍ കനത്ത ജാഗ്രത  മുംബൈയില്‍ തീവ്രവാദ ഭീഷണി
ഖാലിസ്ഥാൻ ഭീഷണി: മുംബൈയില്‍ കനത്ത ജാഗ്രത

By

Published : Dec 30, 2021, 8:54 PM IST

Updated : Dec 31, 2021, 10:48 AM IST

മുംബൈ: പുതുവർഷ രാവിൽ ഖലിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മുംബൈയില്‍ കനത്ത ജാഗ്രത. കേന്ദ്ര ഏജൻസികളാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

സുരക്ഷ കാരണങ്ങള്‍ മുന്‍നിര്‍ത്തി പൊലീസുകാരുടെ നാളത്തെ (ഡിസംബർ 31) പ്രതിവാര അവധികളുള്‍പ്പെടെ മുംബൈ പൊലീസ് റദ്ദാക്കി. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ അതീവ സുരക്ഷയൊരുക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

മുംബൈ, ദാദർ, ബാന്ദ്ര ചർച്ച്ഗേറ്റ്, സിഎസ്എംടി, കുർള തുടങ്ങിയ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലായി 3000-ത്തിലധികം ആർപിഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുംബൈയിൽ നിരോധനാജ്ഞ (സെക്ഷൻ 144) നിലവിലുണ്ട്.

Last Updated : Dec 31, 2021, 10:48 AM IST

ABOUT THE AUTHOR

...view details