കേരളം

kerala

ETV Bharat / bharat

9ാം ക്ലാസുകാരനെ കൊന്നത് ലൈംഗികബന്ധത്തിന് തയ്യാറാകാതിരുന്നതിനാല്‍ ; പ്രതി അറസ്റ്റില്‍ - Drunkard news

വ്യാഴാഴ്‌ചയാണ് ഒമ്പതാം ക്ലാസ്‌ വിദ്യാർഥിയെ കാണാതാകുന്നത്

കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി  പ്രതി പൊലീസ് പിടിയിൽ  മദ്യപാനി വിദ്യാർഥിയെ കൊലപ്പെടുത്തി  മധുര ക്രൈം വാർത്ത  ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചവ വിദ്യാർഥിയെ കൊലപ്പെടുത്തി  Drunkard killed child Madura  Drunkard killed child Madura news  Drunkard news  sodomise child news
കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി; പ്രതി പൊലീസ് പിടിയിൽ

By

Published : Oct 2, 2021, 10:30 PM IST

മഥുര : ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തി. മഥുര റിഫൈനറി കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥിയെയാണ് വ്യാഴാഴ്‌ച മുതൽ കാണാതായത്.

ബാദ്‌ ഗ്രാമത്തിലെ കുറ്റിക്കാടിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലയാളിയായ മഥുര സ്വദേശി മനോജിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കുട്ടിയെ കാണാതായതിനെ തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

READ MORE:IPL 2021 : കഷ്‌ടിച്ച് വിജയിച്ച് ഡൽഹി ; മുംബൈയുടെ പ്ലേ ഓഫ് മോഹങ്ങൾക്ക് തിരിച്ചടി

മദ്യത്തിന് അടിമയാണെന്നും ആൺകുട്ടിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചെന്നും ഇതിന് തയ്യാറാകാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നും പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.

ഭാര്യ ഉപേക്ഷിച്ച് പോയതിനാല്‍ ലൈംഗിക താല്‍പ്പര്യവുമായി കുട്ടികളെ സമീപിക്കാറുണ്ടെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. റിഫൈനറി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ലോകേഷ് ഭാട്ടിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

ABOUT THE AUTHOR

...view details