ത്രിപുരയില്‍ ലഹരി വസ്തുക്കൾ പിടികൂടി - narcotics
40 കിലോഗ്രാം വരുന്ന കഞ്ചാവും മറ്റ് ലഹരി വസ്തുക്കളുമാണ് പിടികൂടിയത്
അഗർതല: പശ്ചിമ ത്രിപുര ജില്ലയിൽ നിന്ന് ലഹരിവസ്തുക്കൾ പിടികൂടി. ഭാസ്കർ ദാസ് എന്ന വ്യക്തിയിൽ നിന്നാണ് ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയത്. 10 ലക്ഷം രൂപ വില വരുന്ന ലഹരി ഉല്‍പ്പന്നങ്ങളാണ് പിടികൂടിയതെന്ന് ത്രിപുര പൊലീസ് അറിയിച്ചു. രഹസ്യ വിവരത്തെത്തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ തെരച്ചിലിലാണ് 40 കിലോഗ്രാം വരുന്ന കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും പിടികൂടിയതെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ പ്രിയ മാധുരി മജുംദേർ പറഞ്ഞു. നർക്കോട്ടിക് ഡ്രഗ്സ് ആന്‍റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (ഇന്ത്യ) 1985 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.