കേരളം

kerala

ETV Bharat / bharat

സൊണാലി ഫോഗട്ടിന്‍റെ മരണം : നിശാപാര്‍ട്ടിക്കിടെ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം കുടിപ്പിക്കുന്നതിന്‍റെ ദൃശ്യം പുറത്ത് - സൊണാലി ഫോഗട്ട്

ഗോവയിലെ പ്രമുഖ ബീച്ച് റസ്റ്റോറന്‍റായ കുര്‍ലീസിലെ പാര്‍ട്ടിക്കിടെ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം സൊണാലിയെ നിര്‍ബന്ധിച്ച് കഴിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സൊണാലി ഫോഗട്ട് കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കിയ ഇടനിലക്കാരനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്

Drug laced drinks served to Sonali Phogat  Sonali Phogat on the party  Sonali Phogat  Drug laced drinks  CCTV footage of Sonali Phogat last party  സൊണാലി ഫോഗട്ടിന്‍റെ മരണം  സൊണാലി ഫോഗട്ട്  മയക്കുമരുന്ന്
സൊണാലി ഫോഗട്ടിന്‍റെ മരണം, നിശാപാര്‍ട്ടിക്കിടെ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കുന്നതിന്‍റെ ദൃശ്യം പുറത്ത്

By

Published : Aug 27, 2022, 11:00 PM IST

പനാജി (ഗോവ) : ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിന് ഗോവയിലെ നിശാപാര്‍ട്ടിക്കിടെ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ഗോവയിലെ പ്രമുഖ ബീച്ച് റസ്റ്റോറന്‍റായ കുര്‍ലീസിലെപാര്‍ട്ടിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാര്‍ട്ടിക്കിടെ മയക്കുമരുന്ന് കലര്‍ത്തിയ പാനീയം സൊണായിലെ നിര്‍ബന്ധിച്ച് കഴിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സൊണാലിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഖ്‌വീന്ദർ സിങ്, സുധീർ സാഗ്‌വാന്‍ എന്നിവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കിയ ദത്തപ്രസാദ് ഗാവോങ്കറിനെ അഞ്ജുനയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഞ്‌ജുനയിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയെന്ന് പ്രതികൾ കുറ്റസമ്മതം നടത്തിയതിനെ തുടർന്നാണ് ഗാവോങ്കറിനെ കസ്റ്റഡിയില്‍ എടുത്തത്. സൊണാലിക്ക് മയക്കുമരുന്ന് കലര്‍ന്ന പാനീയം നല്‍കിയ പ്രതികളെ കൊലപാതകക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്‌തത്.

പാര്‍ട്ടിയുടെ സിസിടിവി ദൃശ്യം

Also Read സോണാലി ഫോഗട്ട് വധം; അറസ്‌റ്റിലായ രണ്ട് പ്രതികളെയും പത്ത് ദിവസത്തെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു, ലഹരിമരുന്ന് ഇടനിലക്കാരും കസ്‌റ്റഡിയില്‍

ഓഗസ്‌റ്റ് 23 ന് രാവിലെ നോർത്ത് ഗോവ ജില്ലയിലെ അഞ്‌ജുനയിലുള്ള സെന്‍റ്‌ ആന്‍റണി ഹോസ്‌പിറ്റലില്‍ വച്ചാണ് സോണാലി (42) മരിക്കുന്നത്. ഓഗസ്‌റ്റ് 22 ന് ഹരിയാനയിൽ നിന്ന് ഗോവയിലേക്ക് തിരിച്ച ബിഗ് ബോസ് താരം കൂടിയായ സോണാലിക്കൊപ്പം സുഖ്‌വീന്ദറും, സുധീറുമുണ്ടായിരുന്നു. സാമ്പത്തിക താൽപ്പര്യമാകാം കൊലയ്ക്ക് കാരണം എന്നാണ് പൊലീസ് നിഗമനം.

ABOUT THE AUTHOR

...view details