ഗയ(ബിഹാര്‍): പ്രഭാത സവാരിയ്‌ക്ക് വരാതിരുന്ന നായയെ കിലോമീറ്ററുകളോളം ബൈക്കില്‍ കെട്ടിവലിച്ചതിന് ഉടമസ്ഥനെതിരെ കേസെടുത്ത് പൊലീസ്. ബിഹാറിലെ ഗാന്ധി മെയ്‌ഡന്‍ പ്രദേശത്തായിരുന്നു സംഭവം. മറ്റൊരു വാഹനത്തിലെത്തിയ യാത്രക്കാരന്‍ സംഭവത്തെക്കുറിച്ച് ഉടമസ്ഥനോട് ചോദ്യം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തതോടെ വീഡിയോ സമൂഹ മാധ്യമങ്ങളിലുടനീളം പ്രചരിക്കുകയാണ്.
'പ്രഭാത സവാരിയ്‌ക്ക് വന്നില്ല'; നായയെ കിലോമീറ്ററുകളോളം ബൈക്കില്‍ കെട്ടി വലിച്ച് ഉടമസ്ഥന്‍ - ഇന്നത്തെ പ്രധാന വാര്‍ത്ത
ബിഹാറിലെ ഗാന്ധി മെയ്‌ഡന്‍ പ്രദേശത്താണ് പ്രഭാത സവാരിയ്‌ക്ക് കൂടെ വരാതിരുന്ന നായയെ കിലോമീറ്ററുകളോളം ഉടമസ്ഥന്‍ കെട്ടിവലിച്ചിഴച്ചത്. സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
പ്രഭാത സവാരിയ്‌ക്ക് കൂടെ വരാത്തതില്‍ രോഷം; നായയെ കിലോമീറ്ററുകളോളം ബൈക്കില്‍ കെട്ടി വലിച്ച് ഉടമസ്ഥന്‍
കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ച നായയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചവരോട് നായുമായി നടക്കാനിറങ്ങിയതാണെന്നായിരുന്നു ഉടമസ്ഥന്‍റെ മറുപടി. ഇയാള്‍ക്കെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഗയ എസ്‌എസ്‌പി ആഷിഷ് ഭാരതി വ്യക്തമാക്കി.