കേരളം

kerala

ETV Bharat / bharat

നവജാത ശിശുവിന്‍റെ തല കടിച്ചുപിടിച്ച് തെരുവുനായ - Dog carrying a Newborn baby head

വനസ്ഥലിപുരത്തെ സഹാറ ഗേറ്റിന് സമീപമാണ് നായയുടെ വായിൽ കുഞ്ഞിന്‍റെ തല കണ്ടെത്തിയത്

നവജാത ശിശുവിന്‍റെ തല കടിച്ചുപിടിച്ച് തെരുവുനായ  നവജാത ശിശുവിനെ ഉപേക്ഷിച്ചു  Dog carrying a Newborn baby head  newborn baby abandoned in hyderabad
നവജാത ശിശുവിന്‍റെ തല കടിച്ചുപിടിച്ച് തെരുവുനായ

By

Published : Mar 13, 2022, 9:58 PM IST

രംഗറെഡ്ഡി(തെലങ്കാന) : നവജാത ശിശുവിന്‍റെ തല വായിൽ കടിച്ചുപിടിച്ച് തെരുവുനായ. വനസ്ഥലിപുരത്തെ സഹാറ ഗേറ്റിന് സമീപമാണ് കുഞ്ഞിന്‍റെ തല നായയുടെ വായിൽ കണ്ടെത്തിയത്. നാട്ടുകാരനാണ് തലയും കടിച്ചുകൊണ്ട് നായ നടക്കുന്നത് കണ്ടത്.

സംഭവസ്ഥലത്തിന് സമീപത്തെ മിൽക്ക് ബൂത്ത് ഉടമ പരാതി നൽകിയതിനെ തുടർന്ന് വനസ്ഥലിപുരം പൊലീസ് സ്ഥലത്തെത്തി. സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡിനെ എത്തിച്ച് പരിശോധന നടത്തി.

Also Read: കാർ കലുങ്കിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം ; ഒരാൾക്ക് പരിക്ക്

തെരുവുനായ കുഞ്ഞിന്‍റെ തല കൊണ്ടുവന്നത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. ആരാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും മരിച്ചതിന് ശേഷമാണോ ജീവനോടെയാണോ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നു.

ABOUT THE AUTHOR

...view details