കേരളം

kerala

ETV Bharat / bharat

പ്രണയത്തിന് വേണ്ടി ജീവൻ ത്യജിക്കുമോ എന്ന് ചോദിച്ച് കൊലപാതകം; ഭാര്യാസഹോദരിയുമായി ജീവിക്കാൻ യുവതിയെ കൊലപ്പെടുത്തി ഭർത്താവ് - ബറേലി

ബറേലിയിൽ ബിത്രി ചെയിൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഫെബ്രുവരി 14നാണ് സംഭവം. ഡോക്‌ടറായ ഫാറൂഖ് ആലം ആണ് ഭാര്യ നസ്രീനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

doctor kills wife in uttar pradesh  murder in uttar pradesh  uttar pradesh  uttar pradesh news  doctor kills wife  കൊലപാതകം  യുവതിയെ കൊലപ്പെടുത്തി ഭർത്താവ്  ഭാര്യയെ കൊലപ്പെടുത്തി യുവാവ്  ഡോക്‌ടർ ഭാര്യയെ കൊന്നു  ഭാര്യയെ കൊന്നു  ബറേലി  murder
കൊലപാതകം

By

Published : Feb 19, 2023, 9:54 AM IST

ബറേലി: ഭാര്യാസഹോദരിയെ വിവാഹം കഴിക്കാനായി യുവതിയെ കൊലപ്പെടുത്തി ഭർത്താവ്. ഉത്തർപ്രദേശിലെ ബറേലിയിൽ ബിത്രി ചെയിൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പദരത്പൂർ ഗ്രാമത്തിൽ ക്ലിനിക്ക് നടത്തുന്ന ഡോക്‌ടർ ഫാറൂഖ് ആലം ആണ് പ്രതി. ഫെബ്രുവരി 14നായിരുന്നു സംഭവം. ഫാറൂഖ് ആലം ഭാര്യയായ നസ്രീനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

നസ്രീന്‍റെ സഹോദരിയുമായി ഏറെ കാലമായി പ്രണയത്തിലായിരുന്നുവെന്നും യുവതിയോടൊപ്പം ജീവിക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും ഫാറൂഖ് ആലം പൊലീസിനോട് പറഞ്ഞു. സഹോദരി ഇല്ലായിരുന്നുവെങ്കിൽ തന്നെ വിവാഹം കഴിക്കുമായിരുന്നു എന്ന് യുവതി പറഞ്ഞതിനെ തുടർന്നാണ് ഫാറൂഖ് ഭാര്യയെ കൊല്ലാൻ പദ്ധതിയിട്ടത്.

കൊലപാതകത്തിന്‍റെ ആസൂത്രണം: ഭാര്യയോട് വാലന്‍റൈൻസ് ഡേയിൽ 'പ്രണയത്തിന് വേണ്ടി മരിക്കാൻ തയ്യാറാകുമോ' എന്ന് ഫാറൂഖ് ചോദിച്ചു. തയ്യാറാകുമെന്ന് ഭാര്യ മറുപടി പറഞ്ഞതോടെ ഇയാൾ ഭാര്യയുടെ വായിൽ തുണി തിരുകിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് വരുത്തി തീർക്കാനായി ഫാറൂഖ് സ്വയം ശരീരത്തിൽ മുറിവേൽപ്പിക്കുകയും വീട്ടിലെ ആഭരണങ്ങൾ എടുത്ത് മാറ്റുകയും ചെയ്‌തു.

വീട്ടിൽ തന്നെ ക്ലിനിക്ക് നടത്തി വരികയായിരുന്നു ഫാറൂഖ്. ചികിത്സക്കെന്ന വ്യാജേന ക്ലിനിക്കിൽ എത്തിയ ഒരു സംഘം ആളുകൾ വീട്ടിൽ അതിക്രമിച്ച് കയറുകയും എന്നെയും ഭാര്യയേയും ആക്രമിച്ച് കവർച്ച നടത്തുകയും ചെയ്‌തുവെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിൽ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് വീണ്ടും ഇയാളെ ചോദ്യം ചെയ്‌തു. ഒടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. വീട്ടിൽ നിന്ന് എടുത്തുമാറ്റിയ ആഭരണങ്ങൾ വീടിന് പുറത്തു നിന്ന് കണ്ടെടുത്തു.

Also read:കർണാടകയിൽ പ്രണയം നിരസിച്ച വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം

ABOUT THE AUTHOR

...view details