ന്യൂഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്‍റുമായ എംകെ സ്റ്റാലിൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സോണിയ ഗാന്ധിയുടെ വസതിയില്‍ വച്ചാണ് കൂടിക്കാഴ്‌ച നടന്നത്.
ഡിഎംകെ-കോൺഗ്രസ് സഖ്യം അധികാരത്തിൽ വന്നതിനുശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണിത്. പുതിയ സർക്കാരിന്‍റെ പദ്ധതികളും നയങ്ങളും നേതാക്കൾ ചർച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.