ചെന്നൈ : മുന്‍ കേന്ദ്ര മന്ത്രിയും ഡിഎംകെ എംപിയും ആയ ജഗത്രാക്ഷന്‍റെ (DMK MP Jagathrakshakan) വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്‌ഡ്. വീടിന് പുറമെ ജഗത്രാക്ഷനുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ മുതല്‍ ആദായ നികുതി വകുപ്പിന്‍റെ 50ല്‍ അധികം ഉദ്യോഗസ്ഥര്‍ ആണ് റെയ്‌ഡ് നടത്തുന്നത് (IT raid on places related to DMK MP Jagathrakshakan). ചെന്നൈയിലെ ക്രോംപേട്ട്, പള്ളിക്കരണൈ, രത്തിനമംഗലം എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലാണ് റെയ്‌ഡ്.
റെയ്‌ഡ് നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് സമീപം 1000ലധികം പൊലീസ് ഉദ്യോഗസ്ഥരുടെ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജഗത്രാക്ഷന്‍ വിവിധ കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കൃത്യമായി നികുതി അടച്ചിട്ടില്ലെന്നുമാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പിന്‍റെ പരിശോധന എന്നാണ് സൂചന.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്‍റെ വീട്ടില്‍ ഇഡി റെയ്‌ഡ്:പശ്ചിമ ബംഗാള്‍ ഭക്ഷ്യ വിതരണ മന്ത്രി രതിന്‍ ഘോഷിന്‍റെ (Rathin Ghosh) വീടുള്‍പ്പടെ വിവിധ ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് റെയ്‌ഡ് നടത്തുന്നുണ്ട് (ED raid at West Bengal Food and Supplies Minister Rathin Ghosh house). സംസ്ഥാനത്തെ സിവില്‍ ബോഡിയിലേക്ക് നടത്തിയ നിയമനങ്ങളിലെ ക്രമക്കേടുകളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ് റെയ്‌ഡ് നടത്തുന്നത് എന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു (ED raid in Kolkata).