കേരളം

kerala

ETV Bharat / bharat

കർണാടക പിടിക്കുമെന്ന് ഞാൻ ഉറപ്പ് നൽകിയിരുന്നു, ജയിലിൽ വന്ന് കണ്ട സോണിയ ഗാന്ധിയെ മറക്കാനാകില്ല; വികാരാധീനനായി ഡികെ ശിവകുമാർ - congress victory

കർണാടകയിലെ കോൺഗ്രസിന്‍റെ വിജയം പാർട്ടി നേതാക്കൾ ഒന്നിച്ച് നിന്ന് പ്രവർത്തിച്ചത് മൂലമാണെന്നും കർണാടക തിരികെ പിടിക്കുമെന്ന് നേതാക്കൾക്ക് വാക്ക് നൽകിയിരുന്നതായും ഡികെ ശിവകുമാർ

DK Shivakumar breaks down  congress victory  ഡി കെ ശിവകുമാർ  സോണിയ ഗാന്ധിയെ മറക്കാനാകില്ല  സോണിയ ഗാന്ധി  കർണാടക തെരഞ്ഞെടുപ്പ്  കോൺഗ്രസ്  DK Shivakumar about congress victory  DK Shivakumar about sonia gandhi  karnataka election  congress victory  congress
വികാരാധീനനായി ഡി കെ ശിവകുമാർ

By

Published : May 13, 2023, 3:58 PM IST

ബെംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണം തിരികെ പിടിക്കുന്നുവെന്ന വാർത്തകൾക്കിടയിൽ പാർട്ടിയുടെ വിജയത്തെ കുറിച്ച് സംസാരിച്ചപ്പോൾ വികാരഭരിതനായി മുതിർന്ന നേതാവ് ഡികെ ശിവകുമാർ. കർണാടക നേടുമെന്ന് താൻ സോണിയ ഗാന്ധിയ്‌ക്ക് ഉറപ്പ് നൽകിയിരുന്നതായി ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഈ വിജയത്തിന്‍റെ എല്ലാ അംഗീകാരവും ഞാൻ എന്‍റെ പാർട്ടി കേഡർമാർക്കും നേതാക്കൾക്കും നൽകുന്നു.

ജനങ്ങൾ ഞങ്ങളിൽ വിശ്വാസം അർപ്പിക്കുകയും നേതാക്കൾ ഞങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്‌തു. ഇത് കൂട്ടായ നേതൃത്വത്തിന്‍റെ ഫലമാണ്. ഞാൻ മുൻപ് പറഞ്ഞിരുന്നത് പോലെ ഒരുമിച്ച് ചിന്തിക്കുന്നത് പുരോഗതിയ്‌ക്കും ഒരുമിച്ച് പ്രവർത്തിക്കുന്നത് വിജയത്തിനും കാരണമാകും. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെക്കും കർണാടക ഞാൻ വാഗ്‌ദാനം ചെയ്‌തിരുന്നു.

കൂടെ നിന്ന എല്ലാവർക്കും നന്ദി: ബിജെപി എന്നെ തടവറയിലാക്കിയ സമയത്ത് സോണിയ ഗാന്ധി എന്നെ ജയിലിൽ സന്ദർശിക്കാനെത്തിയത് എനിക്ക് മറക്കാനാകില്ലെന്നും വികാരാധീനനായ ഡികെ ശിവകുമാർ പറഞ്ഞു. വിജയത്തിന് ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം സിദ്ധരാമയ്യ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ നേതാക്കൾക്കും നന്ദി പറഞ്ഞു. മുന്നോട്ടുള്ള കാര്യങ്ങളെ കുറിച്ച് കോൺഗ്രസ് ഓഫിസിൽ ഒന്നിച്ചിരുന്ന് ചർച്ച ചെയ്‌ത് തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

also read :ആ വാക്കും നോട്ടവും.... കൊണ്ടും കൊടുത്തും വളർന്ന ഡികെയുടെ കൈ പിടിച്ച് കോൺഗ്രസ്

കർണാടകയിൽ കേവല ഭൂരിപക്ഷത്തിന് മുകളിൽ ലീഡ് നിലനിർത്തുന്ന കോൺഗ്രസ് അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. നിലവിൽ കർണാടകയിലും ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തും കോൺഗ്രസ് പ്രവർത്തകർ ആഹ്‌ലാദപ്രകടനം തുടരുകയാണ്. 224 നിയമസഭ സീറ്റുകളിലാണ് കർണാടകയിൽ മെയ്‌ 10 ന് തെരഞ്ഞടുപ്പ് നടന്നത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്‍റെ ബെംഗളൂരുവിലെ വസതിയിലും പാർട്ടി പ്രവർത്തകർ ആഘോഷിച്ചു.

ജയിലിൽ വന്ന് സന്ദർശിച്ച സോണിയ ഗാന്ധിയെ മറക്കില്ല: 2019 സെപ്‌റ്റംബറിലാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക മുൻ മുഖ്യമന്ത്രിയായ ഡി കെ ശിവകുമാറിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്. ശേഷം തിഹാർ ജയിലിലായിരുന്ന അദ്ദേഹത്തെ സോണിയ ഗാന്ധി ജയിലിൽ നേരിൽ ചെന്ന് സന്ദർശിച്ചിരുന്നു. ഒക്‌ടോബറിൽ ജയിൽമോചിതനായ ശേഷം ബെംഗളൂരുവിൽ തിരിച്ചെത്തിയ ഡി കെ ശിവകുമാർ ഏതൊരവസ്ഥയിലും കൂടെ നിൽക്കുന്ന നേതാവാണ് സോണിയ ഗാന്ധിയെന്നും കോൺഗ്രസ് പാർട്ടി അവരുടെ പ്രവർത്തകർക്കൊപ്പം എന്നും നിൽക്കുമെന്നതിന്‍റെ സന്ദേശമാണിതെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

also read :ഹലാല്‍, ഹനുമാന്‍, കേരള സ്റ്റോറി, ടിപ്പു, ഹിജാബ്, അമുല്‍ ; കന്നട മണ്ണില്‍ അടപടലം പൊളിഞ്ഞ് ബിജെപിയുടെ വിദ്വേഷ അജണ്ടകള്‍

ABOUT THE AUTHOR

...view details