കേരളം

kerala

ETV Bharat / bharat

വിദൂര, ഓണ്‍ലൈന്‍ ബിരുദം റെഗുലറിന് തത്തുല്യമെന്ന് യുജിസി

യുജിസിയുടെ 22-ാം നിയമം അനുസരിച്ചാണ് വിദൂര, ഓണ്‍ലൈന്‍ ബിരുദം റെഗുലറിന് തത്തുല്യമെന്ന പുതിയ വിജ്ഞാപനം പുറത്തിറക്കിയത്

Distance learning degrees UGC notification  Distance learning degrees UGC new notification  ഓണ്‍ലൈന്‍ ബിരുദം  ഓണ്‍ലൈന്‍ ബിരുദം റെഗുലറിന് തത്തുല്യമെന്ന് യുജിസി  യുജിസി
വിദൂര, ഓണ്‍ലൈന്‍ ബിരുദം റെഗുലറിന് തത്തുല്യമെന്ന് യുജിസി

By

Published : Sep 9, 2022, 6:41 PM IST

ന്യൂഡല്‍ഹി:അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ നേടുന്ന ഡിഗ്രിയെ റെഗുലറിന് തത്തുല്യമായി കണക്കാക്കുമെന്ന് യുജിസി (University Grants Commission). 2014 ലെ യുജിസി വിജ്ഞാപനത്തിന് അനുസൃതമായി ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കും പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്കും ഇത് ബാധകമാണ്. യുജിസി സെക്രട്ടറി രജനീഷ് ജെയ്‌നാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ നേടുന്ന ബിരുദ, ബിരുദാനന്തര കോഴ്‌സുകളെയും ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് സമാനമായ വിദ്യാഭ്യാസത്തിലൂടെ നേടുന്ന പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ കോഴ്‌സുകളെയും റെഗുലര്‍ കോഴ്‌സിന് സമാനമായി കണക്കാക്കും. വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസം സംബന്ധിച്ച യുജിസിയുടെ 22-ാം നിയമം അനുസരിച്ചാണ് തീരുമാനം.

ABOUT THE AUTHOR

...view details