ലക്‌നൗ: ഉത്തർപ്രദേശിൽ നദികളിലേക്ക് മൃതദേഹങ്ങൾ പുറന്തള്ളുന്നതുമായി ബന്ധപ്പെട്ട് ബഹ്‌റൈച്ച് പൊലീസ് നേപ്പാള്‍ അധികൃതരുമായി ചര്‍ച്ച നടത്തി. അന്ത്യകര്‍മങ്ങളെ കുറിച്ചും ബഹ്‌റൈച്ച് ജില്ലാ പൊലീസ് പുരോഹിതരുമായി സംസാരിച്ചു. ഉത്തർപ്രദേശിലെ വിവിധ ജില്ലകളിലെ നദികളിൽ മൃതദേഹങ്ങൾ ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ്, എസ്എസ്ബി (ശാസ്ത്ര സീമ ബാൽ), നേപ്പാളിലെ സുരക്ഷാ ഉദ്യോഗസ്ഥർ, ഇരു രാജ്യങ്ങളിലെയും പുരോഹിതൻമാർ എന്നിവര്‍ ഒരുമിച്ച് ചേര്‍ന്ന് അനൗദ്യോഗിക ചർച്ച നടത്തിയത്.
നദികളില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്ന സംഭവം, ഉത്തര്‍പ്രദേശ് പൊലീസ് നേപ്പാള്‍ അധികൃതരുമായി ചര്‍ച്ച നടത്തി - നേപ്പാള്‍ വാര്‍ത്തകള്‍
ഉത്തർപ്രദേശിലെ വിവിധ ജില്ലകളിലെ നദികളിൽ മൃതദേഹങ്ങൾ ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ്, എസ്എസ്ബി (ശാസ്ത്ര സീമ ബാൽ), നേപ്പാളിലെ സുരക്ഷാ ഉദ്യോഗസ്ഥർ, ഇരു രാജ്യങ്ങളിലെയും പുരോഹിതൻമാർ എന്നിവര്‍ ഒരുമിച്ച് ചേര്‍ന്ന് അനൗദ്യോഗിക ചർച്ച നടത്തിയത്
നദികളിൽ മൃതദേഹങ്ങൾ പുറന്തള്ളുന്നത് തടയണമെന്ന് സുജൗലി സ്റ്റേഷൻ ഹൗസ് ഓഫീസർ ഒ.പി ചൗഹാൻ പറഞ്ഞു. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തര്‍പ്രദേശിലെ സ്ഥലമാണ് ബഹ്‌റൈച്ച്. നദികളിൽ മൃതദേഹങ്ങൾ പുറന്തള്ളാൻ അനുവദിക്കില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ശംഭു കുമാർ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. പൊലീസും എസ്എസ്ബി ഉദ്യോഗസ്ഥരും ഇന്ത്യയിലെ അതിര്‍ത്തി പ്രദേശങ്ങളിലുള്ള ഗ്രാമങ്ങൾ സന്ദർശിച്ചതായും മരിച്ചവരുടെ അന്ത്യകർമങ്ങൾ നടത്തണമെന്നും നദികളിൽ മൃതദേഹങ്ങൾ പുറന്തള്ളരുതെന്ന് ഉപദേശിച്ചതായും ഒ.പി ചൗഹാൻ പറഞ്ഞു. സംസ്‌കാരം നടത്താന്‍ പണമില്ലാത്ത നിര്‍ധനര്‍ക്കായി സംസ്ഥാന സർക്കാർ ഇതിനകം 5000 രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Also read: ഉയർന്ന ശമ്പളം ഉപേക്ഷിച്ച് അജ്ഞാത മൃതശരീരങ്ങള്‍ സംസ്‌കരിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ട് ഒരു നഴ്‌സ്