ഉത്തർപ്രദേശിൽ കാര്‍ മറിഞ്ഞ് ആറ് പേര്‍ കൊല്ലപ്പെട്ടു
വാഹനത്തിന്‍റെ അമിത വേഗതയും മൂടൽമഞ്ഞുമാണ് അപകട കാരണം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചു
ലഖ്‌നൗ: ഉത്തർപ്രദേശിൽ പാലത്തിന്‍റെ കൈവരിയിൽ തട്ടി കാർ മറിഞ്ഞ് അപകടം. മധുബാനിയ ക്രോസിങിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ആപകടത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടുന്നു. ബിഹാറിലെ മൈവാനയിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ നാല് പേരെ ഗോരഖ്‌പൂര്‍ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്‍റെ അമിത വേഗതയും മൂടൽമഞ്ഞുമാണ് അപകട കാരണം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനയച്ചു.