ചിയാന്‍ വിക്രം - ഗൗതം വാസുദേവ് മേനോൻ (Chiyaan Vikram Gautham Vasudev Menon) കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ധ്രുവനച്ചത്തിരം' (Dhruva Natchathiram). ഏഴ് വർഷമായി റിലീസ് കാത്തിരിക്കുന്ന സിനിമയുടെ ടീസര്‍ അടുത്തിടെയാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത് (Dhruva Natchathiram Teaser). ടീസര്‍ പുറത്തിറങ്ങിയത് മുതല്‍ ഈ സ്‌പൈ ത്രില്ലര്‍ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.
ദീപാവലി റിലീസായി നവംബര്‍ 24ന് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് (Dhruva Natchathiram Release) ചെയ്യുമെന്ന വാര്‍ത്ത കൂടി പുറത്തുവന്നതോടെ ആരാധകരുടെ ആവേശത്തിന് തെല്ലും കുറവില്ല. ഇപ്പോഴിതാ സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായിരിക്കുകയാണ് (Dhruva Natchathiram censored). 11 കട്ടുകളോടെ 'ധ്രുവനച്ചത്തിര'ത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത് (Dhruva Natchathiram censored with UA certificate). 2 മണിക്കൂറും 25 മിനിട്ടുമാണ് (145 മിനിട്ട്) സിനിമയുടെ ദൈര്‍ഘ്യം.
ധ്രുവനച്ചത്തിരത്തിന് 11 കട്ടുകള്‍ 2016ലാണ് 'ധ്രുവനച്ചത്തിര'ത്തിന്‍റെ ചിത്രീകരണം ആരംഭിച്ചത് (Dhruva Natchathiram shooting). എന്നാല്‍ ചില സാമ്പത്തിക പ്രശ്‌നങ്ങളാല്‍ 2018ല്‍ 'ധ്രുവനച്ചത്തിര'ത്തിന്‍റെ ജോലികള്‍ ഗൗതം മേനോന്‍ നിര്‍ത്തിവച്ചിരുന്നു. പിന്നീട് സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്‌തിരുന്നു. ഗൗതം വാസുദേവ് മേനോന്‍റെ പല സിനിമകളും പറഞ്ഞ സമയത്ത് റിലീസ് ചെയ്യാതെ പോയതില്‍ സംവിധായകനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരന്തരം ട്രോളുകളും ഉയരാറുണ്ട്.
Also Read:Dhruva Natchathiram Release: 7 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം! ധ്രുവനച്ചത്തിരം റിലീസ് തീയതി പുറത്ത്; തുടര്‍ ഭാഗങ്ങള്‍ ഉണ്ടെന്ന് സൂചന
അതേസമയം 'ധ്രുവനച്ചത്തിര'ത്തിന് തുടര്‍ച്ച ഉണ്ടാകുമെന്നാണ് സൂചന. സിനിമയുടേതായി പുറത്തിറങ്ങിയ ടീസറിനൊടുവില്‍ 'അധ്യായം ഒന്ന്: യുദ്ധ കാണ്ഡം' എന്ന് പരാമര്‍ശിക്കുന്നുണ്ട്. ചിയാന്‍ വിക്രമിന്‍റെ (Chiyaan Vikram) അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ് 'ധ്രുവനച്ചത്തിരം' എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
ഒരു സ്‌പൈ ആക്ഷന്‍ ത്രില്ലറായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു രഹസ്യ അന്വേഷണ ഏജന്‍റ് ജോണ്‍ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ വിക്രം അവതരിപ്പിക്കുന്നത്. ഐശ്വര്യ രാജേഷ്, രാധിക ശരത്ത് കുമാര്‍, സിമ്രാന്‍, വിനായകന്‍, ഋതു വര്‍മ, മുന്ന സൈമണ്‍, ആര്‍ പാര്‍ഥിപന്‍, സതീഷ് കൃഷ്‌ണന്‍, ദിവ്യദര്‍ശിനി, വംശി കൃഷ്‌ണ, മായ എസ് കൃഷ്‌ണന്‍, സലിം ബൈഗ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
എസ് ആര്‍ കതിര്‍ ഐഎസ്‌സി, മനോജ് പരമഹംസ, വിഷ്‌ണു ദേവ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ആന്‍റണി എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. താമരൈ, പാല്‍ ദബ്ബ എന്നിവരുടെ ഗാനരചനയില്‍ ഹാരിസ് ജയരാജാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
Also Read:ഡോണ്‍ ആയി ജോണ്‍; തരംഗമായി ധ്രുവനച്ചത്തിരം പുതിയ ഗാനം
ആക്ഷന്‍ - യാനിക്ക് ബെന്‍, കോസ്റ്റ്യൂം ഡിസൈനര്‍ - ഫല്‍ഗുനി താക്കോര്‍, കോസ്റ്റ്യൂംസ് ആന്‍ഡ് സ്‌റ്റൈലിംഗ് - ഉത്തര മേനോന്‍, കലാസംവിധാനം - കുമാര്‍ ഗംഗപ്പന്‍, സൗണ്ട് ഡിസൈന്‍ - എസ് അലഗികൂതന്‍, സുരെന്‍ ജി, ഡയലോഗ് റെക്കോഡിസ്‌റ്റ് - ഹഫീസ്, സൗണ്ട് മിക്‌സ് - സുരെന്‍ ജി, കളറിസ്‌റ്റ് - ജി ബാലാജി, കളര്‍ ഗ്രെയ്‌ഡിംഗ് - ജിബി കളേഴ്‌സ്, പബ്ലിസിറ്റി ഡിസൈന്‍സ് - കപിലന്‍, ക്രിയേറ്റീവ് പ്രമോഷന്‍സ് - ബീറ്റ്‌റോട്ട്, പിആര്‍ഒ - സുരേഷ് ചന്ദ്ര, രേഖ ഡിയോണ്‍, യുവരാജ്.