തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷും സംവിധായകൻ ആനന്ദ് എൽ റായിയും വീണ്ടും ഒന്നിക്കുന്നു. ധനുഷ് - ആനന്ദ് എല്‍ റായി Dhanush Aanand L Rai ആദ്യ കൂട്ടുകെട്ടിലൊരുങ്ങിയ 'രാഞ്ജന'യുടെ Raanjhana പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ സിനിമയുടെ പ്രഖ്യാപനം. 'തേരെ ഇഷ്‌ക് മേ' Tere Ishk Mein എന്നാണ് പുതിയ സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്.
ചിത്രത്തിലെ ധനുഷിന്‍റെ കഥാപാത്രമായ ശങ്കറുടെ വിവരണത്തോടുകൂടിയുള്ളതാണ് അനൗണ്‍സ്‌മെന്‍റ് വീഡിയോ. 'രാഞ്ജന'യിലെ കഥാപാത്രത്തോട് സാമ്യമുള്ളതാണ് 'തേരേ ഇഷ്‌ക് മേ'യിലെ ധനുഷിന്‍റെ കഥാപാത്രം. മൊളോടോവ് കോക്ടെയ്ൽ Molotov cocktail (കത്തുന്ന ദ്രാവകം നിറച്ച കുപ്പി) കയ്യിലേന്തി ഇരുട്ട് നിറഞ്ഞ വഴിയിലൂടെ ഓടുന്ന ധനുഷിനെയാണ് വീഡിയോയില്‍ കാണാനാവുക.
'കഴിഞ്ഞ തവണ കുന്ദനായിരുന്നു, അതവന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഇത്തവണ ശങ്കറിനെ എങ്ങനെ തടയും' -ഇപ്രകാരമാണ് അനൗണ്‍സ്‌മെന്‍റ് വീഡിയോയില്‍ ധനുഷിന്‍റെ കഥാപാത്രം പറയുന്നത്.
2013ല്‍ പുറത്തിറങ്ങിയ 'രാഞ്‌ജന'യ്‌ക്ക് ശേഷം സംവിധായകന്‍ ആനന്ദ് എല്‍.റായും ധനുഷും നേരത്തേ 'അത്രംഗി രേ' Atrangi Re (2021) എന്ന ബോളിവുഡ് ചിത്രത്തിന് വേണ്ടിയും ഒന്നിച്ചിരുന്നു. ധനുഷിനൊപ്പം വീണ്ടും ഒന്നിക്കാനായതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍.
'ധനുഷിനൊപ്പം ഞങ്ങളുടെ അടുത്ത സംരംഭമായ തേരേ ഇഷ്‌ക് മേ അനാച്ഛാദനം ചെയ്യാൻ ഇതിലും മികച്ച ഒരു ദിവസം ഉണ്ടാകില്ല. രാഞ്ജനയ്ക്ക് എന്‍റെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ട്. ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്ന് രാഞ്ജനയ്‌ക്ക് തുടര്‍ന്നും ലഭിക്കുന്ന സ്നേഹവും ആരാധനയും ശരിക്കും ഹൃദ്യമാണ്' -ആനന്ദ് എല്‍ റായ് പറഞ്ഞു.