സോലാപൂര്‍:മഹാരാഷ്ട്രയിലെ സോലാപൂര്‍-പൂനെ ഹൈവയില്‍ വാഹനാപകടത്തില്‍ ഏഴ് തീര്‍ഥാടകര്‍ മരിച്ചു. തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ട്രാക്‌ടര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം. നാല്‍പത് പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി ലംമ്പോട്ടി ഗ്രാമത്തിനടുത്തു വച്ചാണ് അപകടമുണ്ടായത്.
മഹാരാഷ്ട്രയില്‍ ലോറി ട്രാക്‌ടറില്‍ ഇടിച്ച് ഏഴ് തീര്‍ഥാടകര്‍ മരിച്ചു - സോലാപൂരില്‍ നടന്ന വാഹനാപകടം
സോലാപൂര്‍-പൂണെ ഹൈവേയിലാണ് അപടകം നടന്നത്. ഏഴ് പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെടുകയായിരുന്നു
മഹാരാഷ്ട്രയില്‍ ലോറി ട്രാക്‌ടറില്‍ ഇടിച്ച് ഏഴ് തീര്‍ഥാടകര്‍ മരണപ്പെട്ടു
തീര്‍ഥാടകര്‍ തുല്‍ജാപൂര്‍ താലൂക്കിലെ കടമംവാടി ഗ്രാമത്തില്‍ നിന്നുള്ളവരാണ്. ഇവര്‍ തീര്‍ഥാടനത്തിനായി പന്തര്‍പൂരിലേക്ക് പോകുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി ട്രാക്‌ടറില്‍ പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. ഏഴ് പേര്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെടുകയായിരുന്നു. പരുക്ക് പറ്റിയവരെ സോലാപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ALSO READ:കാനഡയിൽ വാഹനാപകടം; 5 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മരിച്ചു