വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ സീമാചലിലെ (Simhachalam) ക്ഷേത്രം (Temple) ഭണ്ഡാരത്തില്‍ (Hundi) 100 കോടി രൂപയുടെ ചെക്ക് നിക്ഷേപിച്ച് ഭക്തന്‍. ഭണ്ഡാരത്തിലെ ചെക്ക് കണ്ട് സന്തോഷത്തോടെ ബാങ്കിലെത്തിയ ക്ഷേത്രം ഭാരവാഹികള്‍ ശരിക്കും ഞെട്ടി. ബാങ്ക് അക്കൗണ്ടില്‍ (Bank Account) ഉണ്ടായിരുന്നത് വെറും 17 രൂപ മാത്രം. ചെക്കിന്‍റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ (Social Media) തരംഗമാണിപ്പോള്‍.
സീമാചലം (Simhachalam) ശ്രീവരാഹലക്ഷ്‌മി സ്വാമി ക്ഷേത്രത്തിലെ (Sri Varahalakshmi Narasimha Swamy temple) ഭണ്ഡാരത്തില്‍ (Hundi) നിന്നാണ് 100 കോടിയുടെ ചെക്ക് ലഭിച്ചത്. ബൊദ്ദേപ്പള്ളി രാധാകൃഷ്‌ണന്‍ (Boddepalli Radhakrishna) എന്നയാള്‍ ഒപ്പിട്ട കൊട്ടക് മഹീന്ദ്ര ബാങ്കിന്‍റെ (Kotak Mahindra Bank) ചെക്കായിരുന്നു അത്. ചെക്കില്‍ തീയതി എഴുതിയിരുന്നില്ല. കൊട്ടക് മഹീന്ദ്ര ബാങ്കിന്‍റെ (Kotak Mahindra Bank) വിശാഖപട്ടണം ബ്രാഞ്ചിലെ അക്കൗണ്ട് ഹോള്‍ഡറാണ് രാധാകൃഷ്‌ണന്‍ (Radhakrishna) .
ഭണ്ഡാരത്തില്‍ (Hundi) നിന്നും ചെക്ക് (Cheque) ലഭിച്ച ഉടന്‍ തന്നെ ക്ഷേത്രം ഭാരവാഹികള്‍ അത് എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്ക് (Executive Officer) കൈമാറി. തുടര്‍ന്ന് ചെക്കില്‍ പറഞ്ഞിട്ടുള്ള അക്കൗണ്ടില്‍ ഇത്രയും വലിയ തുക ഉണ്ടോയെന്ന് പരിശോധിക്കാന്‍ എക്‌സിക്യൂട്ടിവ് ഓഫിസര്‍ (Executive Officer) അറിയിച്ചു. അക്കൗണ്ട് (Account) പരിശോധിച്ച ബാങ്ക് ഉദ്യോഗസ്ഥര്‍ വെറും 17 രൂപ മാത്രമാണ് അക്കൗണ്ടിലുള്ളതെന്നാണ് (Account) വ്യക്തമാക്കിയത്.
അക്കൗണ്ട് ഉടമ ക്ഷേത്രം കമ്മിറ്റിയെ വ്യാജ ചെക്ക് (Fake Cheque) നല്‍കി കബളിപ്പിച്ചതായി ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ അക്കൗണ്ട് (Account) ഉടമക്കെതിരെ കേസെടുക്കാന്‍ ബാങ്ക് (Bamk) അധികൃതര്‍ ക്ഷേത്രം കമ്മിറ്റിയോട് പറഞ്ഞു. രാധാകൃഷ്‌ണനെതിരെ ചെക്ക് ബൗണ്‍സ് (Cheque Bouns) കേസ് നല്‍കാനും അവര്‍ ആവശ്യപ്പെട്ടു.
also read:Guruvayoor temple | ഗുരുവായൂരപ്പന് കാണിക്കയായി അരക്കോടിയിലധികം രൂപയുടെ സ്വർണക്കിണ്ടി
100 കോടിയുടെ ചെക്ക് (Cheque) കാണിച്ച് ക്ഷേത്രം ഭാരവാഹികളെ കബളിപ്പിച്ച വാര്‍ത്തയും ചെക്കിന്‍റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ (Social Media) പ്രചരിച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ കമന്‍റുകളുടെ (Comment) പെരുമഴയാണ്. പ്രാര്‍ഥനകള്‍ക്ക് വേഗത്തില്‍ ഉത്തരം ലഭിക്കാനായി ഭക്തന്‍ ദൈവത്തിന് അഡ്വാന്‍സ് പെയ്‌മെന്‍റ് (Advance Payment) നല്‍കിയതാണെന്ന് ഒരാള്‍ ചിത്രത്തിന് താഴെ കമന്‍റിട്ടു. എന്നാല്‍ മറ്റ് ചിലര്‍ പറഞ്ഞതാകട്ടെ 'അയാള്‍ ദൈവത്തിന്‍റെ ശാപം ക്ഷണിച്ച് വരുത്തുകയാണെന്നാണ്'. സീമാചലം പോര്‍ട്ട് (Simhachalam port) സിറ്റിക്ക് സമീപമാണ് ശ്രീവരാഹലക്ഷ്‌മി സ്വാമി ക്ഷേത്രം (Sri Varahalakshmi Narasimha Swamy temple) സ്ഥിതി ചെയ്യുന്നത്. ആന്ധ്രപ്രദേശിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ശ്രീവരാഹലക്ഷ്‌മി സ്വാമി ക്ഷേത്രം (Sri Varahalakshmi Narasimha Swamy temple).
also read:Golden Crown to Guruvayoorappan| ഗുരുവായൂരപ്പന് 32 പവന്‍റെ സ്വര്‍ണ കിരീടം; വഴിപാടായി സമര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഭാര്യ