ഹൈദരാബാദ്: ദേവര ചിത്രത്തിന്‍റെ ഓരോ അപ്‌ഡേറ്റുകളും അറിയാന്‍ ആരാധകർ എന്നും ആകാംക്ഷയോടെയാണ് കാത്തിരിക്കാറുളളത്. ആര്‍ആര്‍ആറിന് ശേഷമുളള ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിനുമേല്‍ വലിയ പ്രതീക്ഷകളാണ് എല്ലാവര്‍ക്കുമുളളത്. ദേവരയുടെ വിശേഷങ്ങള്‍ നിര്‍മാതാക്കള്‍ അധികം പുറത്തുവിടാറില്ല.
എന്നാല്‍ കാത്തിരിപ്പിനൊടുവില്‍ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്ന സെയ്‌ഫ് അലി ഖാന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിരിക്കുകയാണ്. ബോളിവുഡ് താരത്തിന്‍റെ പിറന്നാള്‍ ദിനത്തില്‍ ജൂനിയര്‍ എന്‍ടിആറാണ് സെയ്‌ഫിന് ആശംസകള്‍ അറിയിച്ചുകൊണ്ട് പോസ്റ്റര്‍ പങ്കുവച്ചത്.
സെയ്‌ഫ് അലി ഖാന്‍റെ ജന്മദിനത്തിൽ ചിത്രത്തിലെ നായകൻ ജൂനിയർ എൻടിആർ ദേവര എന്ന ഹാഷ്‌ടാഗിനൊപ്പം ഇങ്ങനെ കുറിച്ചു; "ഭൈരാ ഹാപ്പി ബർത്ത്‌ഡേ സെയ്‌ഫ് സർ". സെയ്‌ഫിന്‍റെ ഫസ്‌റ്റ് ലുക്ക് വെളിപ്പെടുത്തിയതോടെ സ്‌ക്രീനിൽ നടന്‍ മാജിക് തീർക്കുന്നത് കാണാൻ കാത്തിരിക്കുന്നതായി ആരാധകര്‍ കമന്‍റിട്ടു. കൂടാതെ ചിത്രത്തിലെ സെയ്‌ഫ് അലിഖാന്‍റെ ലുക്ക് ആരാധകരിൽ താത്‌പര്യം സൃഷ്‌ടിക്കുന്നുമുണ്ട്.
കാരണം രണ്ട് ശക്തന്മാരായ ജൂനിയർ എന്‍ടിആറും സെയ്‌ഫും പരസ്‌പരം ഇതിഹാസകഥയിലൂടെ ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ്. നീളമുളള ചുരുണ്ട മുടിയിഴകൾ അഴിച്ചിട്ടുകൊണ്ടുളള ഒരു പരുക്കനായാണ് ഭൈര ലുക്കിലൂടെ സെയ്‌ഫ് അലി ഖാനെ കാണിക്കുന്നത്. ഹൈദരാബാദിലാണ് സംവിധായകൻ കൊരട്ടാല ശിവ ജൂനിയർ എൻടിആറും ബോളിവുഡ് താരം സെയ്‌ഫ് അലി ഖാനും അഭിനയിക്കുന്ന ആക്ഷൻ സീക്വൻസുകൾ ചിത്രീകരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം പൂർണ്ണമായും കടൽ പോലെ പ്രത്യേകം നിർമിച്ച സെറ്റിൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന ബോട്ടുകൾ കൊണ്ട് ചില അതിശയകരമായ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നുണ്ട്. ബ്ലോക്ക്ബസ്‌റ്റർ ചിത്രമായ ആർആർആറിലെ പ്രകടനം വഴി അന്താരാഷ്‌ട്ര തലത്തില്‍ പ്രശസ്‌തിയിലേക്ക് ഉയർന്ന ജൂനിയർ എൻടിആർ, ശിവ കൊരട്ടാലയുടെ ആക്ഷൻ പാക്ക്‌ഡ് സിനിമയിൽ തന്‍റെ വരാനിരിക്കുന്ന വേഷത്തിനായി ഒരുങ്ങുകയാണ് ഇപ്പോൾ. അദ്ദേഹത്തോടൊപ്പം ബോളിവുഡിലെ മിന്നും താരമായ ജാൻവി കപൂറും സ്‌ക്രീനിൽ എത്തുന്നുണ്ട്.