ന്യൂഡല്‍ഹി:ഇന്ത്യയുടെ 14 -ാമത് ഉപരാഷ്‌ട്രപതിയായി ഇന്ന് (11.08.2022) സ്ഥാനമേറ്റ ജഗ്‌ദീപ് ധൻകര്‍ ഇനി കൗൺസിൽ ഓഫ് സ്‌റ്റേറ്റ്സായ രാജ്യസഭയുടെ നാഥന്‍. രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഭരണഘടന പദവി ഏറ്റെടുക്കുന്നതോടെ പുതിയ രാഷ്‌ട്രത്തലവനെ തെരഞ്ഞെടുക്കുക, രാഷ്‌ട്രത്തലവന്‍റെ മരണം, രാഷ്‌ട്രത്തലവനെ തല്‍സ്ഥാനത്ത് നിന്ന് നീക്കുക എന്നീ ഘട്ടങ്ങളില്‍ രാഷ്‌ട്രപതിയുടെ കടമകളും കൈകാര്യം ചെയ്യുക ഇദ്ദേഹമാകും. ഈ കാലയളവിൽ ഉപരാഷ്‌ട്രപതിക്ക് രാഷ്‌ട്രപതിയുടെ എല്ലാ അധികാരങ്ങളും കടമകളും പ്രത്യേകാവകാശങ്ങളുമുണ്ടാകും.
കൂടാതെ രാഷ്‌ട്രപതിയുടെ ശമ്പളവും അലവൻസുകളും ലഭിക്കും. ഉപരാഷ്‌ട്രപതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് ചുമതലകള്‍ നിര്‍വഹിക്കുമ്പോഴോ, രാഷ്‌ട്രപതിയുടെ അഭാവത്തിലോ, ഉപരാഷ്‌ട്രപതി രാഷ്‌ട്രപതിയുടെ ചുമതലകള്‍ കൂടി കൈകാര്യം ചെയ്യുമ്പോളോ ഭരണഘടന പോലും നിശബ്‌ദമാണെന്നാണ്.
എന്നാല്‍, ഉപരാഷ്‌ട്രപതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഭരണഘടനയിലെ ഏക വ്യവസ്ഥ രാജ്യസഭയുടെ അധിപന്‍ എന്നതാണ്. അദ്ദേഹത്തിന്‍റെ അഭാവത്തില്‍ രാജ്യസഭയുടെ പ്രവര്‍ത്തനങ്ങളില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണോ, പ്രസിഡന്‍റ് നിര്‍ദേശിക്കുന്ന സഭാംഗത്തിനോ ആവും രാജ്യസഭക്ക് അധ്യക്ഷത വഹിക്കാനാവുക. അഞ്ച് വര്‍ഷത്തെ കാലാവധിയാണ് ഉപരാഷ്‌ട്രപതിക്ക് ഭരണഘടന അനുവദിച്ചുനല്‍കുന്നതെങ്കിലും പിൻഗാമിയെ കണ്ടെത്തുന്നതുന്നത് വരെ അദ്ദഹത്തിന് ഈ സ്ഥാനത്ത് തുടരാം.
ഉപരാഷ്ട്രപതി രാജിവെക്കുക ഇന്ത്യയുടെ സര്‍വ്വ സൈന്യാധിപനായ രാഷ്‌ട്രപതി രാജി കത്ത് കൈമാറിയാണ്. രാഷ്‌ട്രപതി രാജി സ്വീകരിച്ചത് മുതല്‍ ഇത് പ്രാബല്യത്തില്‍ വരികയും ചെയ്യും. ഉപരാഷ്‌ട്രപതിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള അധികാരം രാജ്യസഭക്കുള്ളതാണ്. രാജ്യസഭക്ക് പ്രമേയത്തിലൂടെ ഉപരാഷ്‌ട്രപതിയെ പുറത്താക്കാം. ഇതിന് രാജ്യസഭയില്‍ ആ സമയത്തെ ഭൂരിപക്ഷം അംഗങ്ങൾ അംഗീകരിച്ച് പാസാക്കുകയും, ലോക്‌സഭ അംഗീകരിക്കുകയും മതിയാവും. എന്നാല്‍ കുറഞ്ഞത് 14 ദിവസമെങ്കിലും മുമ്പ് നോട്ടീസ് നൽകിയതിന് ശേഷം മാത്രമേ ഈ ആവശ്യത്തിനുള്ള പ്രമേയം പരിഗണിക്കൂ.
ഉപരാഷ്‌ട്രപതി രാജ്യസഭയുടെ എക്‌സ് ഓഫീഷ്യോ ചെയർപേഴ്‌സനാണ്. അതല്ലാതെ മറ്റൊരു പദവിയും വഹിക്കുന്നില്ല. അതുകൊണ്ടുതന്നെ ഉപരാഷ്‌ട്രപതിയായി തുടരുകയും, എന്നാല്‍ കൗൺസിൽ ഓഫ് സ്‌റ്റേറ്റ്സിന്റെ ചെയർപേഴ്‌സന്റെ ഓഫീസിന്റെ ചുമതലകൾ നിർവഹിക്കുന്നില്ല എങ്കില്‍ അദ്ദേഹത്തിന് രാജ്യസഭ അധ്യക്ഷന് ലഭിക്കേണ്ട ശമ്പളത്തിനോ അലവൻസുകൾക്കോ അർഹതയുണ്ടാവില്ല.