ബന്ധുക്കളുടെ മരണത്തിൽ മനംനൊന്ത് അമ്മയും മകനും ആത്മഹത്യ ചെയ്‌തു - ബെംഗളുരു
രേഖ, മനോജ് എന്നിവരാണ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്
ബന്ധുക്കളുടെ മരണത്തിൽ മനംനൊന്ത് അമ്മയും മകനും ആത്മഹത്യ ചെയ്‌തു
ബെംഗളുരു:കർണാടകയിൽബന്ധുക്കളുടെ മരണത്തിൽ മനംനൊന്ത് അമ്മയും മകനും ആത്മഹത്യ ചെയ്‌തു. രേഖ(40), മനോജ്(22) എന്നിവരാണ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. ബാംഗ്ലൂർ നോർത്ത് താലൂക്കിലെ ഹേസരഘട്ടയിലാണ് സംഭവം നടന്നത്. 2020 ഒക്‌ടോബറിൽ രേഖയുടെ ഭർത്താവ് ശിവരാജും അമ്മായിയമ്മ ശിവാമ്പികയും കൊവിഡ് ബാധിച്ച് മരിച്ചു. തുടർന്ന് രേഖയും മകനും കടുത്ത വിഷാദത്തിലായിരുന്നു.