ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. പ്രദേശത്ത് കനത്ത പുകമഞ്ഞ് വ്യാപിച്ചിരിക്കുകയാണ്. എയര്‍ക്വാളിറ്റി ഇന്‍ഡക്‌സ് അപകടകരമായ നിലയിലാണ്. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ചിന്‍റെ പഠനം അനുസരിച്ച് മൊത്തത്തിലുള്ള എയര്‍ക്വാളിറ്റി ഇന്‍ഡക്‌സ് 307 ആണ്. ആര്‍കെ പുരം ഭാഗങ്ങളില്‍ ഇത് 412ഉം ചാന്ദ്നി ചൗക്കില്‍ 406ഉം ആണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഡല്‍ഹിയിലെ വായുമലിനീകരണം രൂക്ഷമായി തുടരുന്നു
പുകമഞ്ഞ് വിമാന സര്‍വീസുകളെ ഇടയ്‌ക്ക് ബാധിക്കുന്നുണ്ടെന്ന് ഡല്‍ഹി വിമാനത്താവള അധികൃതര്‍ പറഞ്ഞു. എന്നിരുന്നാലും ഇപ്പോള്‍ എല്ലാ വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി
ഡല്‍ഹിയിലെ വായുമലിനീകരണം രൂക്ഷമായി തുടരുന്നു
പുകമഞ്ഞ് വ്യാപിച്ചതിനാല്‍ വിമാന സര്‍വീസുകളെ ഇവ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഡല്‍ഹി വിമാനത്താവള അധികൃതര്‍ പറഞ്ഞു. എന്നിരുന്നാലും ഇപ്പോള്‍ എല്ലാ വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഫെബ്രുവരി 13, 14 തിയ്യതികളില്‍ പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡല്‍ഹി, കിഴക്കൻ ഉത്തർപ്രദേശ്, വടക്കുപടിഞ്ഞാറൻ രാജസ്ഥാൻ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ പുക മഞ്ഞ് ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു.