കേരളം

kerala

ETV Bharat / bharat

നോട്ട് നിരോധനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നശിപ്പിച്ചു: രാഹുൽ ഗാന്ധി

കോൺഗ്രസിന്‍റെ ഓൺലൈൻ കാമ്പയിനിന്‍റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിലാണ് കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസിന്‍റെ പരാമർശം.

നോട്ട് നിരോധനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നശിപ്പിച്ചു  രാഹുൽ ഗാന്ധി  കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി  നോട്ട് നിരോധനം  Demonetisation 'destroyed' economy  Demonetisation 'destroyed' economy, helped few crony capitalists  Demonetisation 'destroyed' indian economy
നോട്ട് നിരോധനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നശിപ്പിച്ചു; രാഹുൽ ഗാന്ധി

By

Published : Nov 8, 2020, 3:06 PM IST

ന്യൂഡൽഹി:നോട്ടു നിരോധനത്തിന് നാല് വർഷം തികയവെ പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നോട്ടു നിരോധനം ചില മുതലാളിമാരെ മാത്രമേ സഹായിച്ചുള്ളുവെന്നും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ നശിപ്പിക്കുകയാണ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് വേണ്ടിയല്ല ഈ നടപടികൾ എടുത്തതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. കോൺഗ്രസിന്‍റെ ഓൺലൈൻ കാമ്പയിനിന്‍റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിലാണ് കോൺഗ്രസിന്‍റെ പരാമർശം.

ബംഗ്ലാദേശിന്‍റെ സമ്പദ്‌വ്യവസ്ഥ എങ്ങനെയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയേക്കാൾ മെച്ചപ്പെട്ടതെന്നും ലോകത്തിലെ മികച്ച സമ്പദ്‌ വ്യവസ്ഥകളുള്ള രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യയെന്നും വീഡിയോയിൽ പറയുന്നു. ഇന്ത്യയിൽ മാത്രമല്ല ലോക രാഷ്‌ട്രങ്ങളെ മുഴുവൻ കൊവിഡ് മോശമായി ബാധിച്ചിട്ടുണ്ടെന്നും കോൺഗ്രസ് പറഞ്ഞു. ജിഎസ്‌ടിയും നോട്ടു നിരോധവുമാണ് ഇതിന് പ്രധാന കാരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

നാല് വർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌ക്കെതിരെ ആക്രമണം ആരംഭിച്ചു. സമ്പദ്‌വ്യവസ്ഥയ്ക്ക് രണ്ട് ശതമാനം നഷ്‌ടമുണ്ടാകുമെന്ന് മൻ‌മോഹൻ സിങ് അഭിപ്രായപ്പെട്ടത് പോലെ സംഭവിച്ചെന്നും കള്ളപ്പണത്തിനെതിരായ പോരാട്ടമാണിതെന്ന് പറഞ്ഞുവെങ്കിലും അങ്ങനെയല്ല സംഭവിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ABOUT THE AUTHOR

...view details