കേരളം

kerala

ETV Bharat / bharat

ഡൽഹിയിലെ വായു നിലവാരം മോശം വിഭാഗത്തിൽ തന്നെ

വായു ഗുണനിലവാരത്തിൽ നാളെ നേരിയ പുരോഗതിയുണ്ടാവാനിടയുണ്ടെന്ന് സഫർ

Delhi's air quality remains in 'poor' category  ഡൽഹിയുടെ വായു മോശം വിഭാഗത്തിൽ തന്നെ  സഫർ  എയർ ക്വാളിറ്റി ഇൻഡക്സ്  എക്യുഐ
ഡൽഹിയുടെ വായു മോശം വിഭാഗത്തിൽ തന്നെ

By

Published : Mar 22, 2021, 11:01 AM IST

ന്യൂഡൽഹി: തലസ്ഥാനത്തെ വായുവിന്‍റെ ഗുണനിലവാരം അൽപ്പം മെച്ചപ്പെട്ടെങ്കിലും മോശം വിഭാഗത്തിൽ തന്നെ തുടരുന്നു. ഡൽഹിയുടെ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 235ൽ തുടരുകയാണ്. ഡൽഹിയിലെ വായു ഗുണനിലവാരത്തിൽ നാളെ നേരിയ പുരോഗതിയുണ്ടാവാനിടയുണ്ടെന്ന് സഫർ പ്രവചിച്ചു. മാർച്ച് 23, 24 തീയതികളിൽ വായുവിന്‍റെ ഗുണനിലവാരം മോശമായിരിക്കുമെന്നും ഒറ്റപ്പെട്ട ഇടിമിന്നലും ശക്തമായ കാറ്റും ഇതിന് ആക്കം കൂട്ടുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം അടുത്ത രണ്ട് മണിക്കൂറിൽ രാജസ്ഥാനിലെയും ഹരിയാനയിലെയും ചില പ്രദേശങ്ങളിൽ ചെറിയ തോതിലുള്ള മഴ ഉണ്ടാകുമെന്ന് പ്രാദേശിക കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു.

ABOUT THE AUTHOR

...view details