ഡൽഹിയിലെ വിവിധ ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ - ന്യൂഡൽഹി
ഡൽഹിയിൽ അന്തരീക്ഷ താപനില ഇനിയും കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ്
ന്യൂഡൽഹി: ഡൽഹിയിലെ വിവിധ ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ. അന്തരീക്ഷ താപനില ഇനിയും കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. അയനഗർ, ഡെറാമാണ്ടി, തുഗൽക്കാബാദ് എന്നിവിടങ്ങളിലും ഹരിയാനയിലെ ചില ജില്ലകളിലുമാണ് താപനില കുറയുക.ഡൽഹി, ഗുരുഗ്രാം, ഫാറൂഖ്‌നഗർ, കോസ്ലി, മനേസർ, സോഹ്ന, ഫരീദാബാദ്, ഭിവണ്ടി, രേവാരി, ബാവൽ, ബല്ലാബ്‌ഗഡ്, നൂഹ്, ടിജാര എന്നിവിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യതയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ദേശീയ തലസ്ഥാനത്ത് എട്ട് ഡിഗ്രി വരെ താപനില കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.