ന്യൂഡൽഹി:നീണ്ട ഇടവേളക്ക് ശേഷം ഡൽഹിയിൽ വീണ്ടും സ്‌കൂളുകൾ തുറന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് ഒമ്പത് മുതൽ പ്ലസ്‌ടു വരെയുള്ള വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിച്ചത്.
ഡൽഹിയിൽ സ്‌കൂളുകൾ തുറന്നു - കൊവിഡ് പ്രതിസന്ധി കുറയുന്നു
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഒമ്പത് മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിച്ചത്.
ഡൽഹിയിൽ സ്‌കൂളുകൾ തുറന്നു
കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് 2020 മാർച്ചിൽ സ്‌കൂളുകൾ അടക്കുന്നത്. ഡൽഹി ഡൽഹി ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് സ്‌കൂളുകൾ പ്രവർത്തിക്കുന്നത്. ഘട്ടം ഘട്ടമായി രാജ്യ തലസ്ഥാനത്ത് കോളജുകളും സർവകലാശാലകളും കോച്ചിങ് സെന്‍ററുകളും സെപ്‌റ്റംബർ ഒന്നോടെ തുറക്കുമെന്ന് ഡിഡിഎംഎ വ്യക്തമാക്കി.
ALSO READ: അഫ്ഗാനിസ്ഥാൻ പിന്മാറ്റം യു.എസിന്‍റെ ഏറ്റവും മികച്ച തീരുമാനം: ബൈഡൻ