കേരളം

kerala

ETV Bharat / bharat

വീടുകളിൽ മദ്യം എത്തിക്കാൻ അനുമതി നൽകി ഡൽഹി സർക്കാർ - ഡൽഹി സർക്കാർ

എൽ -13 വിഭാഗത്തിലുള്ള കച്ചവടക്കാർക്ക് ഇതുവരെ വിതരണത്തിനായുള്ള ലൈസൻസ്‌ നൽകിയിട്ടില്ല

Rules permitting home delivery of liquor come into force in Delhi  home delivery of liquor in Delhi  Delhi government allowed home delivery of liquor  home delivery of liquor through mobile apps  വീടുകളിൽ മദ്യം എത്തിക്കാൻ അനുമതി  ഡൽഹി സർക്കാർ  പുതിയ എക്‌സൈസ് പോളിസി
വീടുകളിൽ മദ്യം എത്തിക്കാൻ അനുമതി നൽകി ഡൽഹി സർക്കാർ

By

Published : Jun 11, 2021, 12:34 PM IST

ന്യൂഡൽഹി: കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ പുതിയ എക്സൈസ് നയപ്രകാരം വീടുകളിൽ മദ്യം എത്തിക്കാൻ അനുമതി നൽകി ഡൽഹി സർക്കാർ. ഉത്തരവ്‌ വെള്ളിയാഴ്‌ച്ച മുതൽ പ്രാബല്യത്തിൽ വരും. അതേസമയം പുതിയ എക്‌സൈസ് പോളിസി 2021 പ്രകാരം എൽ -13 വിഭാഗത്തിലുള്ള കച്ചവടക്കാർക്ക് ഇതുവരെ വിതരണത്തിനായുള്ള ലൈസൻസ്‌ നൽകിയിട്ടില്ലെന്നും ഡൽഹി സർക്കാർ അറിയിച്ചു.

read more:മദ്യം ഹോം ഡെലിവറി ചെയ്യുന്നതിനുള്ള ലൈസൻസ് നൽകിയിട്ടില്ലെന്ന് ഡൽഹി സർക്കാർ

മൊബൈൽ ആപ്ലിക്കേഷൻ വഴിയുള്ള ഓർഡർ അനുസരിച്ച്‌ വീടുകളിൽ മാത്രമാകും ഡെലിവറി ചെയ്യുക. ഹോസ്റ്റലുകളിലോ മറ്റ്‌ ഓഫീസുകളിലോ ഡെലിവറി നടത്തില്ല.

മദ്യപാനം നടത്തുന്നതിനുള്ള പ്രായപരിധി 25 ൽ നിന്ന്‌ 21 ആക്കി മാറ്റിയിരുന്നു. ഇത്‌ പ്രകാരം 21 വയസിന്‌ താഴെ പ്രായമുള്ളവർക്ക്‌് മദ്യ വിൽപ്പനശാലകളിൽ പ്രവേശിക്കാൻ അനുമതിയില്ല. 'ഏജ് ഗേറ്റിംഗ്' എന്ന അന്താരാഷ്ട്ര ആശയം അവതരിപ്പിക്കുമെന്നും അരവിന്ദ്‌ കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details