ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് പ്രതിമാസം 80 ലക്ഷം കൊവിഡ് വക്സിൻ ഡോസുകളുടെ ആവശ്യമുണ്ടെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മെയ് മാസത്തിൽ ഡൽഹിക്ക് 16 ലക്ഷം വാക്സിൻ ഡോസുകൾ മാത്രമാണ് ലഭിച്ചത്. നിലവിലത്തെ സ്ഥിതിയാണെങ്കിൽ സംസ്ഥാനത്ത് മുതിർന്നവർക്ക് വാക്സിനേഷൻ നൽകാൻ കുറഞ്ഞത് 30 മാസമെടുക്കുമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ കെജ്‌രിവാൾ പറഞ്ഞു.
ദേശീയ തലസ്ഥാനത്തിനായുള്ള കൊവിഡ് വാക്സിൻ ലഭ്യമാക്കുന്നതിന് ദേശീയ തലത്തിൽ വാക്സിനുകൾ ഇറക്കുമതി ചെയ്യണം. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട വാക്സിൻ വിഹിതം ലഭിക്കാത്തതിനാൽ ഇന്ന് മുതൽ യുവജനങ്ങൾക്കുള്ള വാക്സിനേഷൻ നിർത്തിവക്കുകയാണെന്നും കെജ്‌രിവാൾ കത്തിൽ പറഞ്ഞു.