ന്യൂഡല്‍ഹി: പുതുതായി 128 പേര്‍ക്ക് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഒരാള്‍ കൊവിഡ് മൂലം മരിച്ചു. 0.30 ശതമാനമാണ് തലസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെ 6,38,028 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 10,901 പേര്‍ കൊവിഡ് മൂലം മരിച്ചു.
ഡല്‍ഹിയില്‍ 128 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - covid 19
നിലവില്‍ 1041 പേര്‍ ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുകയാണ്
ഡല്‍ഹിയില്‍ 128 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസം 42,242 സാമ്പിളുകളാണ് പരിശോധനക്ക് വിധേയമാക്കിയത്. 1041 പേര്‍ നിലവില്‍ ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുകയാണ്. 471 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഞായറാഴ്‌ച 145 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേര്‍ മരിക്കുകയും ചെയ്‌തു. തലസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബായ്‌ജാല്‍ ദുരന്ത നിവാരണ വകുപ്പുമായി യോഗം ചേര്‍ന്നിരുന്നു.