ന്യൂഡൽഹി:ഡൽഹിയിൽ ഞായറാഴ്ച 2003 ശേഷമുള്ള ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. 6.9 ഡിഗ്രി സെൽഷ്യസാണ് ഡൽഹിയിൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. ദേശീയ തലസ്ഥാനത്ത് വെള്ളിയാഴ്ച 7.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു, ഇത് 14 വർഷത്തിനിടയിലെ റിപ്പോർട്ട് ചെയ്ത ഏറ്റവും താഴ്ന്ന നിരക്കാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഡൽഹിയിൽ 17 വർഷത്തിനിടയിലെ ഏറ്റവും തണുത്ത നവംബർ പുലരി രേഖപ്പെടുത്തി - oldest november morning
കാലാവസ്ഥാ വകുപ്പിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 14 വർഷമായി നവംബർ മാസത്തിൽ ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 7.4 ഡിഗ്രി സെൽഷ്യസാണ്
കാലാവസ്ഥാ വകുപ്പിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 14 വർഷമായി നവംബർ മാസത്തിൽ ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 7.4 ഡിഗ്രി സെൽഷ്യസാണ്. ദേശീയ തലസ്ഥാനത്ത് കഴിഞ്ഞ വർഷം നവംബർ മാസത്തിൽ ഏറ്റവും കുറഞ്ഞ താപനില 11.5 ഡിഗ്രി സെൽഷ്യസും 2018 ൽ 10.5 ഡിഗ്രി സെൽഷ്യസും 2017 ൽ 7.6 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തിയിരുന്നു.
ഡൽഹിയിൽ 1938 നവംബർ 28 ന് രേഖപ്പെടുത്തിയ 3.9 ഡിഗ്രി സെൽഷ്യസാണ് നവംബറിലെ ഏറ്റവും കുറഞ്ഞ താപനിലയിലെ എക്കാലത്തെയും റെക്കോഡ്. പടിഞ്ഞാറൻ ഹിമാലയത്തിൽ നിന്ന് വീശുന്ന തണുത്ത കാറ്റാണ് തണുപ്പ് കൂടാൻ കാരണമെന്നും ശനിയാഴ്‌ച വരെ സമാനമായ കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞിരുന്നു. നവംബർ 16 ന് ഒഴികെ ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ താപനില ക്ലൗഡ് കവറിന്‍റെ അഭാവത്തിൽ സാധാരണയിൽ നിന്നും 2-3 ഡിഗ്രി സെൽഷ്യസ് താഴെ തുടരുമെന്ന് ഐഎംഡി അധികൃതർ വ്യക്തമാക്കി.