ന്യൂഡല്‍ഹി :സ്വകാര്യവിപണിയില്‍ മദ്യ വിലയില്‍ 25 ശതമാനം വരെ ഇളവ് നൽകാൻ ഡൽഹി സര്‍ക്കാര്‍. ഇതിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് എക്സൈസ് വകുപ്പ് പുറത്തിറക്കി. കൊവിഡ് വ്യാപനവും മാര്‍ഗ നിര്‍ദേശ ലംഘനവും നിയന്ത്രിക്കാന്‍ മദ്യശാലകൾക്ക് നൽകുന്ന കിഴിവുകള്‍ സർക്കാർ ഒഴിവാക്കിയിരുന്നു.
ഫെബ്രുവരിയിലായിരുന്നു ഇത്തരത്തില്‍ കിഴിവുകളും പദ്ധതികളും താത്‌കാലികമായി എടുത്തുകളഞ്ഞ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. മഹാമാരി സാഹചര്യം മാറിയ വേളയില്‍ ഇത് പുനസ്ഥാപിക്കുകയായിരുന്നു. 2010 ലെ ഡൽഹി എക്‌സൈസ് നിയമം 20 കർശനമായി പാലിച്ചുകൊണ്ട് ദേശീയ തലസ്ഥാനത്തിന്‍റെ (National Capital Territory) അധികാരപരിധിയിൽ മദ്യം വിൽക്കാന്‍ കടകള്‍ക്ക് ചില്ലറ വില്‍പ്പനയുടെ 25 ശതമാനം ഇളവ് അനുവദിക്കും.