കേരളം

kerala

ETV Bharat / bharat

ഓക്സിജൻ സിലിണ്ടർ തട്ടിപ്പ്; രണ്ട് പേർ ഡൽഹിയിൽ പിടിയിൽ - fraud

വിവിധ സംസ്ഥാനങ്ങളിലുള്ള 50ഓളം പേരിൽ നിന്നായി ലക്ഷക്കണക്കിന് രൂപയാണ് പ്രതികൾ കബളിപ്പിച്ചത്

Delhi police arrests two for oxygen cylinders fraud  ഓക്സിജൻ സിലിണ്ടർ തട്ടിപ്പ്  രണ്ട് പേർ ഡൽഹിയിൽ പിടിയിൽ  ഓക്സിജൻ സിലിണ്ടർ  തട്ടിപ്പ്  oxygen cylinder  fraud  oxygen cylinders fraud
ഓക്സിജൻ സിലിണ്ടർ തട്ടിപ്പ്; രണ്ട് പേർ ഡൽഹിയിൽ പിടിയിൽ

By

Published : May 27, 2021, 12:05 PM IST

ന്യൂഡൽഹി: ഓക്സിജൻ സിലിണ്ടറുകൾ വീട്ടിലെത്തിച്ച് നൽകാമെന്ന് പറഞ്ഞ് കൊവിഡ് രോഗികളെയും വീട്ടുകാരെയും പറ്റിച്ച കേസിൽ സാമൂഹിക പ്രവർത്തകനെന്ന് അവകാശപ്പെടുന്ന 21കാരനെയും കൂട്ടാളിയെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് ഫോണും സിം കാർഡുകളും പൊലീസ് പിടിച്ചെടുത്തു. യുവജന സംഘടനയായ ഇന്ത്യാ യൂത്ത് ഐക്കൺ ടീമിന്‍റെ പ്രസിഡന്‍റാണ് താൻ എന്ന് പറഞ്ഞ് പ്രതിയായ റിതിക് കുമാർ സിങ് 2021 ഏപ്രിൽ മുതൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 50ഓളം പേരെ ലക്ഷക്കണക്കിന് രൂപയ്ക്ക് കബളിപ്പിച്ചതായി പൊലീസ് പറയുന്നു.

പരാതിക്കാരനായ സാഞ്ചെത് അഗർവാൾ തന്‍റെ കൊവിഡ് ബാധിതയായ അമ്മക്ക് ഓക്സിജൻ സിലിണ്ടർ വാങ്ങാനായി സമൂഹ മാധ്യമത്തിൽ നിന്ന് ലഭിച്ച നമ്പരിൽ ബന്ധപ്പെടുകയും ലഭിച്ച വിവരമനുസരിച്ച് 14000 രൂപ ഓൺലൈൻ വഴി അയച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ സിലിണ്ടർ ലഭിക്കാതെ വന്നതിനെ തുടർന്ന് നമ്പരിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

പരാതിക്കാരന്‍റെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് സൂക്ഷ്മ പരിശോധന നടത്തിയതിൽ നിന്നും സന്ദീപ് ടി എന്ന വ്യക്തിയുടെ ബാങ്ക് അകൗണ്ടിലേക്കാണ് പണം കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആ അക്കൗണ്ടിൽ നിന്ന് സന്ദീപ് പാണ്ഡെയുടെ പേരിൽ രജിസ്റ്റർ ചെയ്ത അക്കൗണ്ടിലേക്കും തുടർന്ന് റിതിക് കുമാർ സിങിന്‍റെ അകൗണ്ടിലേക്കും പണം കൈമാറ്റം ചെയ്യപ്പെട്ടതായി കണ്ടെത്തി. പ്രതികളുടെ മൊബൈൽ ലൊക്കേഷന്‍റെ അടിസ്ഥാനത്തിൽ പ്രാദേശിക രഹസ്യാന്വേഷണ വിഭാഗം അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ പ്രതികളായ റിതിക്, സന്ദീപ് എന്നിവരെ ഗ്രേറ്റർ നോയിഡയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

Also Read: വിഴിഞ്ഞം ബോട്ടപകടം; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

അന്വേഷണത്തിൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയ തുകയിൽ 4.23 ലക്ഷം രൂപ റിതികിന്‍റെ അക്കൗണ്ടിൽ നിന്നും 2.43 രൂപ സന്ദീപിന്‍റെ അക്കൗണ്ടിൽ നിന്നും കണ്ടെത്തി. ഇത്തരത്തിൽ നിരവധി ആളുകളെ കബളിപ്പിച്ച് സമ്പാദിച്ച തുക കൊണ്ട് പ്രതികൾ ആഡംബര പൂർണമായ ജീവിതം നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ABOUT THE AUTHOR

...view details