ന്യൂഡൽഹി: നഗരത്തിലെ പീര ഗർഹി പ്രദേശത്ത് നിന്നും ഡൽഹി പൊലീസിന്‍റെ നാർക്കോട്ടിക് സെൽ മയക്കുമരുന്ന് കടത്തുകാരനെ അറസ്റ്റ് ചെയ്‌തു. ഉത്തർപ്രദേശിലെ ബദയൂൺ സ്വദേശി വക്കിൾ അഹ്മദ് എന്നയാളെയാണ് ഡൽഹി നാർക്കോട്ടിക്ക് സെൽ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 40 ലക്ഷം രൂപ വിലവരുന്ന ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.
40 ലക്ഷം രൂപയുടെ ഹെറോയിനുമായി ഒരാള്‍ പിടിയിൽ - ഡൽഹി ക്രൈം വാർത്തകൾ
അഹ്മദ് ഹെറോയിൻ വിതരണം ചെയ്യുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിക്കപ്പെട്ടത്
40 ലക്ഷം രൂപയുടെ ഹെറോയിനുമായി മയക്കുമരുന്ന് കടത്തുകാരൻ പിടിയിൽ
അഹ്മദ് ഹെറോയിൻ വിതരണം ചെയ്യുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിക്കപ്പെട്ടത്. എൻഡിപിഎസ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നംഗ്ലോയി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.