ന്യൂഡൽഹി:ദേശീയ തലസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി 50 ശതമാനം ഇരിപ്പിടങ്ങളോടെ ഡൽഹി മെട്രോ സർവ്വീസ് തിങ്കളാഴ്ച മുതൽ സർവ്വീസ് പുന:രാരംഭിക്കും. 5 മുതൽ 15 മിനിട്ടുകളുടെ വ്യത്യാസത്തിൽ പകുതി ട്രെയിനുകൾ മാത്രമാകും സർവ്വീസ് നടത്തുകയെന്ന് ഡി.എം.ആർ.സി അറിയിച്ചു.
യാത്രയിലുടനീളം മെട്രോ പരിസരത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും, ട്രെയിനുകൾക്കുള്ളിൽ സാമൂഹിക അകലം പാലിക്കണമെന്നും, മെട്രോ അധികൃതരുമായി സഹകരിക്കണമെന്നും ഡി.എം.ആർ.സി പൊതുജനങ്ങളോട് അഭ്യർഥിച്ചു. സ്റ്റേഷനുള്ളിലെ പ്രവേശനം പഴയതുപോലെ പ്രത്യേക ഗേറ്റുകളിലൂടെയായിരിക്കും. ഒരിടളവേളക്ക് ശേഷം സർവ്വീസ് പുനരാരംഭിക്കുന്നതിനാലുണ്ടാകുന്ന തിരക്ക് കൈകാര്യം ചെയ്യുന്നതിനായി ബന്ധപ്പെട്ട അധികാരികളുടെ സഹകരണവും ഡി.എം.ആർ.സി ആവശ്യപ്പെട്ടിട്ടുണ്ട്.