കേരളം

kerala

ETV Bharat / bharat

എഫ്ഐആറുകൾ ഒന്നിച്ച് പരിഗണിക്കണമെന്ന ആവശ്യം ; രാംദേവിനെതിരെ മെഡിക്കൽ അസോസിയേഷൻ - സ്വസാരി വതി

പതഞ്ജലി നിർമിച്ച കൊറോണിൻ, സ്വസാരി വതി, അനു താനില എന്നീ ഉത്പന്നങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനായി രാംദേവ് തെറ്റായ പ്രചരണം നടത്തുന്നുവെന്ന് ഡൽഹി മെഡിക്കൽ അസോസിയേഷൻ സുപ്രീം കോടതിയിൽ.

Supreme Court  Delhi Medical Association  Baba Ramdev news  DMA moves SC against Ramdev  Coronil news  പതഞ്ജലി  കൊറോണിൻ  ബാബാ രാം‌ദേവ്  ഡൽഹി മെഡിക്കൽ അസോസിയേഷൻ  ഡി‌എം‌എ  സ്വസാരി വതി  പതഞ്ജലി
കൊവിഡ് വാക്‌സിനെതിരെ തെറ്റായ പ്രചരണം; രാംദേവിനെതിരെ ഡൽഹി മെഡിക്കൽ അസോസിയേഷൻ

By

Published : Jul 3, 2021, 9:18 PM IST

ന്യൂഡൽഹി : അലോപ്പതി ഡോക്ടർമാരെ അപകീര്‍ത്തിപ്പെടുത്തിയതില്‍ രജിസ്റ്റര്‍ ചെയ്‌ത കേസുകളിലെ എഫ്.ഐ.ആറുകൾ ഒന്നിച്ച് പരിഗണിക്കണമെന്ന ബാബ രാംദേവിന്‍റെ ആവശ്യത്തിനെതിരെ ഡൽഹി മെഡിക്കൽ അസോസിയേഷൻ സുപ്രീം കോടതിയില്‍.

കൊവിഡ് വാക്‌സിനുകൾക്കെതിരെയും കേന്ദ്ര സർക്കാരിന്‍റെ ചികിത്സാരീതികൾക്കെതിരെയും യോഗ ഗുരു ബാബ രാം‌ദേവ് തെറ്റായ പ്രചരണം നടത്തുന്നതായി ഡൽഹി മെഡിക്കൽ അസോസിയേഷൻ നേരത്തേ സുപ്രീം കോടതിയിൽ വാദിച്ചിരുന്നു.

രാംദേവിന്‍റെ കമ്പനിയായ പതഞ്ജലി നിർമിച്ച കൊറോണിൻ, സ്വസാരി വതി, അനു താനില എന്നീ ഉത്പന്നങ്ങളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനായി അദ്ദേഹം തെറ്റായ പ്രചരണങ്ങൾ നടത്തുന്നുവെന്ന് ഡി‌എം‌എ സുപ്രീം കോടതിയിൽ പറഞ്ഞു.

നേരത്തെ സിജെഐയുടെ നേതൃത്വത്തിലുള്ള ബഞ്ച് ഇക്കാര്യത്തിൽ രാംദേവിന് നോട്ടിസ് അയച്ചിരുന്നു. കേസില്‍ അടുത്തയാഴ്ച വാദം കേൾക്കും.

ALSO READ: അലോപ്പതിക്കെതിരായ പരാമർശം; ബാബ രാംദേവ് സുപ്രീം കോടതിയില്‍

അതേസമയം തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് നടത്തിയ കൊറോണിലിന്‍റെ വിൽപ്പനയിലൂടെ രാംദേവ് 1000 കോടിയിലധികം രൂപയുടെ ലാഭം നേടിയതായും ആരോപണമുണ്ട്.

ഐസി‌എം‌ആർ, എയിംസ്, ആരോഗ്യ മന്ത്രാലയം തുടങ്ങിയവയ്‌ക്കെതിരെ രാംദേവ് നടത്തിയ പ്രസ്താവനകൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

ALSO READ:കൊറോണില്‍ കിറ്റിന്‍റെ പേരിൽ വ്യാജ പ്രചരണം : ബാബ രാംദേവിന് സമൻസ്

ആധുനിക അലോപ്പതി വിഡ്ഢിത്തവും, പരാജയപ്പെട്ട ശാസ്ത്രവുമാണെന്നും അലോപ്പതി ചികിത്സയിലൂടെ നിരവധി കൊവിഡ് രോഗികള്‍ മരിച്ചെന്നും രാംദേവ് പരാമര്‍ശിച്ചിരുന്നു.

അലോപ്പതി ഡോക്ടർമാർ ജനങ്ങളെ കൊല്ലുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെയും മയക്കുമരുന്ന് മാഫിയയുടെയും ഏജന്‍റുമാരാണെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details