ന്യൂഡൽഹി:മുൻ കാമുകി അവഗണിച്ചതിനെ തുടർന്ന് യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ചതായി കേസ്. അവഗണനയിൽ വൈരാഗ്യം തോന്നിയ ഇയാൾ യുവതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മുൻ കാമുകി അവഗണിച്ചതിനെ തുടർന്ന് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ് - കാമുകി അവഗണിച്ചതിനെ തുടർന്ന് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവതി ഇയാളെ അവഗണിക്കുകയായിരുന്നെന്നും ഇതിന് പ്രതികാരം ചെയ്യാനാണ് വെടിയുതിർത്തതെന്നും പ്രതി പൊലീസിന് മൊഴി നൽകി
മുൻ കാമുകി അവഗണിച്ചതിനെ തുടർന്ന് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്
സുരേഷ് കദ്യാന്‍ എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലൈസൻസുള്ള റിവോൾവർ നൽകിയതിന് സുഹൃത്ത് പവൻ (45) എന്നയാളെ അറസ്റ്റ് ചെയ്‌തതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവതി ഇയാളെ അവഗണിക്കുകയായിരുന്നെന്നും ഇതിന് പ്രതികാരം ചെയ്യാനാണ് വെടിയുതിർത്തതെന്നും പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും ഡിസിപി പറഞ്ഞു.