ന്യൂഡൽഹി: കൊവിഡ് മഹാമാരി മൂലം ലോക്ക്ഡൗണിലേക്ക് പോയ ഡൽഹിയിൽ സാമ്പത്തിക സഹായമായി ഒരു കോടി രൂപ ധന സഹായം ആവശ്യപ്പെട്ട് ഒരു കൂട്ടം അഭിഭാഷകർ. ബാർ കൗൺസിൽ ഓഫ് ഡൽഹിക്ക് (ബിസിഡി) അഭിഭാഷകർ കത്ത് നൽകി . ഹൈക്കോടതിയിലും കീഴ് കോടതികളിലും ജോലി ചെയ്തിരുന്ന അഭിഭാഷകരിൽ പലരും ഇപ്പോൾ രോഗബാധിതരാണെന്നും അവർ ഗുരുതരമായ സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും ദ്വാരക കോർട്ട് ബാർ അസോസിയേഷൻ (ഡിസിബിഎ) പ്രസിഡന്റ് വൈ പി സിംഗ് കത്തിൽ പറയുന്നു.
Also read: ഓക്‌സിജൻ ഓൺലൈൻ ബുക്കിങിന് വെബ് പോർട്ടലുമായി ഡൽഹി സർക്കാർ
നേരത്തെ സഹായമായി ബിസിഡി പ്രഖ്യാപിച്ച 15 ലക്ഷം രൂപ വളരെ കുറവാണെന്നും അത് ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നും കത്തിൽ പറയുന്നു. ഡിസിബിഎയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അഭിഭാഷകരുടെ ക്ഷേമത്തിനായി ബിസിഡി ശേഖരിക്കുന്ന ഫണ്ട് ഡിസിബിഎയ്ക്ക് ഇപ്പോൾ ആവശ്യമാണെന്നും കത്തിൽ പറയുന്നു.