ന്യൂഡല്‍ഹി :ഭാര്യയുടെ സ്വര്‍ണം മോഷ്‌ടിച്ചെന്ന കേസില്‍ ഭര്‍ത്താവിന് മുന്‍കൂര്‍ ജാമ്യം നല്‍കാതെ ഡല്‍ഹി ഹൈക്കോടതി. ഭാര്യയ്‌ക്ക് പാരിതോഷികമായും മറ്റും ലഭിക്കുന്ന ആഭരണങ്ങള്‍ അവരുടെ വ്യക്തിഗത സ്വത്താണ്. ഭര്‍ത്താവായാല്‍ പോലും ഭാര്യയുടെ സമ്മതമില്ലാതെ ആഭരണങ്ങള്‍ എടുക്കുന്നത് നിയമ വിധേയമല്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.
'ഭാര്യയുടെ സ്വര്‍ണം സമ്മതമില്ലാതെ ഭര്‍ത്താവ് എടുക്കുന്നത് മോഷണം' ; അത് വ്യക്തിഗത സ്വത്തെന്ന് ഡല്‍ഹി ഹൈക്കോടതി
ഭാര്യയുടെ സ്വര്‍ണം മോഷ്‌ടിച്ചെന്ന കേസില്‍ ഭര്‍ത്താവിന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി
ഡല്‍ഹി ഹൈക്കോടതി
ഭാര്യയുമായി അസ്വാരസ്യം ഉണ്ടെന്ന കാരണത്താല്‍ തന്‍റെ വീട്ടില്‍ നിന്നും അവരെ പുറത്താക്കാനുള്ള അധികാരം ഭര്‍ത്താവിനില്ല. മോഷ്‌ടിക്കപ്പെട്ടു എന്ന് പറയുന്ന ആഭരണങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റാരോപിതനെതിരെ തെറ്റായ വാദമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്ന് ഈ ഘട്ടത്തില്‍ പറയാന്‍ സാധിക്കില്ല. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.