ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തിനിടെ ഓക്സിജൻ ലഭിക്കാതെ രോഗികൾ മരിച്ചതിൽ അന്വേഷണം പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. സംഭവം അന്വേഷിക്കാൻ നാലംഗ വിദഗ്‌ധ സമിതി രൂപീകരിച്ചതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. സമിതിക്ക് ലെഫ്റ്റനന്‍റ് ഗവർണറുടെ അംഗീകാരം ലഭിക്കാനായി കാത്തിരിക്കുകയാണ്.
ഓക്സിജനില്ലാതെ മരിച്ചത് അന്വേഷിക്കാൻ 4 അംഗ സമിതി രൂപീകരിച്ച് ഡൽഹി സർക്കാർ
നാലംഗ സമിതിയിലെ എല്ലാവരും ആരോഗ്യ രംഗത്തെ വിദഗ്‌ധരാണ്.
ഓക്സിജൻ കിട്ടാതെ രോഗികൾ മരിച്ചത് അന്വേഷിക്കാൻ 4 അംഗ വിദഗ്‌ദ സമിതി രൂപീകരിച്ച് ഡൽഹി സർക്കാർ
Also Read:സിനിമ സ്റ്റൈൽ ഇനി വേണ്ട ; ജീൻസും ടീഷർട്ടും വിലക്കി സിബിഐ ഡയറക്ടർ
ഇത് ലഭിച്ചാലുടന്‍ സമിതി അന്വേഷണം ആരംഭിക്കും. നാലംഗ സമിതിയിലെ എല്ലാവരും ആരോഗ്യ രംഗത്തെ വിദഗ്‌ധരാണ്. സമിതിയുടെ അന്വേഷണത്തിൽ ഓക്സിജൻ കിട്ടാതെ മരിച്ചെന്ന് കണ്ടെത്തുന്നവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു.