ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍. സംസ്ഥാനത്ത് രോഗികളുടെ എണ്ണ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും കൃത്യമായ ചികിത്സ ലഭിക്കുന്നതിനായി 14 സ്വകാര്യ ആശുപത്രികളെ സമ്പൂര്‍ കൊവിഡ് ആശുപത്രികളാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ കൊവിഡ് രോഗികള്‍ക്കുള്ള ചികിത്സ മാത്രമെ ഇവിടങ്ങളിലുണ്ടാകുകയുള്ളു. സരിത വിഹാറിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി, സർ ഗംഗാ റാം ആശുപത്രി, ഹോളി ഫാമിലി ആശുപത്രി, മാക്സ് എസ്എസ് ആശുപത്രി, ഷാലിമാർ ബാഗിലെ ഫോർട്ടിസ് ആശുപത്രി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
19 സ്വകാര്യ ആശുപത്രികളിലെ ഐസിയു കിടക്കകളുടെ 80 ശതമാനമെങ്കിലും കൊവിഡുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി നീക്കിവയ്‌ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. 82 സ്വകാര്യ ആശുപത്രികൾ അവിടെയുള്ള ഐസിയു കിടക്കകളിൽ 60 ശതമാനമെങ്കിലും കൊവിഡ് രോഗികൾക്കായി നീക്കിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം 101 സ്വകാര്യ ആശുപത്രികളോട് ലഭ്യമായ കിടക്കകളില്‍ 60 ശതമാനമെങ്കിലും കൊവിഡുമായി ബന്ധപ്പെട്ട ചികിത്സയ്ക്കായി നീക്കിവയ്ക്കാനും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) നിർദ്ദേശം നൽകിയിട്ടുണ്ട്.