ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെ ഇന്ന് (ഡിസംബര്‍ 22) റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കി. സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി 2024 ജനുവരി 19 വരെ നീട്ടി കോടതി ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് സിസോദിയയുടെ അഭിഭാഷകര്‍ക്ക് സിബിഐ ആസ്ഥാനത്ത് രേഖകള്‍ പരിശോധിക്കാന്‍ 15 ദിവസം കോടതി സമയം അനുവദിച്ചു (Delhi Excise Scam Case).
കേസുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷ്‌മമായി പരിശോധിക്കാന്‍ ആവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ സിബിഐയോട് കോടതി നിര്‍ദേശിച്ചു. 2022 ഫെബ്രുവരി 26നാണ് ഡല്‍ഹി മദ്യനയ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്‌തത്. തുടര്‍ന്ന് ഏപ്രില്‍ 25നാണ് കേസില്‍ മനീഷ് സിസോദിയയെ പ്രതി ചേര്‍ത്ത് സിബിഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത് (Manish Sisodia's judicial custody extended).
കുറ്റപത്രത്തില്‍ സിസോദിയയ്‌ക്കൊപ്പം ബുച്ചി ബാബു, അര്‍ജുന്‍ പാണ്ഡെ, അമന്‍ദീപ് ധാല്‍ എന്നിവരെയും സിബിഐ പ്രതി ചേര്‍ത്തിരുന്നു. തെലങ്കാന മുന്‍ മുഖ്യമന്ത്രിയായിരുന്ന കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ (കെസിആര്‍) മകളും ബിആര്‍എസ് നേതാവുമായ കെ കവിതയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റാണ് ബുച്ചി ബാബു (Manish Sisodia's Bail Plea In Excise Scam Case). സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിക്കുകയും പ്രതികള്‍ക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 120 ബി, സെക്ഷൻ 7, 7 എ എന്നിവയ്‌ക്കൊപ്പം അഴിമതി വിരുദ്ധ നിയമത്തിലെ വകുപ്പുകളും ചേര്‍ത്ത് കുറ്റം ചുമത്തി (Former Deputy Chief Minister Of Delhi Manish Sisodia).
ഇതിന് പിന്നാലെ തനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മനീഷ് സിസോദിയ കോടതിയെ സമീപിച്ചു. എന്നാല്‍ ഹര്‍ജി പരിഗണിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 30നാണ് സിസോദിയ നല്‍കിയ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയത്. തുടര്‍ന്ന് നവംബര്‍ 10ന് രോഗിയായ ഭാര്യയെ സന്ദര്‍ശിക്കാന്‍ സിസോദിയയ്‌ക്ക് കോടതി അനുമതി നല്‍കുകയും ചെയ്‌തിരുന്നു. കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിക്കുകയും പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തുകയും ചെയ്‌തിട്ടും മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീള്ളുന്നത് നീണ്ടുനില്‍ക്കുന്ന നിയമ പോരാട്ടത്തിന്‍റെ സൂചനയാണെന്നും ആരോപണം ഉയരുന്നുണ്ട്.
Also read:ഡല്‍ഹി മദ്യനയ കേസ്: മനീഷ് സിസോദിയയുടെ റിമാന്‍ഡ് കാലാവധി നീട്ടി