ന്യൂഡല്‍ഹി :മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് അറസ്റ്റ് ചെയ്യുമെന്ന വാദവുമായി എഎപി മന്ത്രിമാര്‍. അതിനിടെ അദ്ദേഹത്തിന്‍റെ വസതിയില്‍ സുരക്ഷ കൂട്ടി. മൂന്നാം വട്ടവും ഇഡിയുടെ നോട്ടീസിന് മറുപടി നല്‍കാന്‍ കെജ്‌രിവാള്‍ തയാറാകാതെ വന്നതോടെയാണ് അറസ്റ്റ് സംബന്ധിച്ച് അഭ്യൂഹം പരക്കുന്നത് (Delhi excise policy case).
ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് ഇഡി മൂന്നാം തവണയും കെജ്‌രിവാളിന് നോട്ടീസ് നല്‍കിയത്. കെജ്‍രിവാളിന്‍റെ അറസ്റ്റിന് സാധ്യതയെന്ന് മന്ത്രി അതിഷി മർലേന സാമൂഹ്യമാധ്യങ്ങളിൽ കുറിച്ചു. അതിഷി മര്‍ലേനയുടെ പോസ്റ്റ് വന്നതിന് പിന്നാലെ മന്ത്രി സൗരഭ് ഭരദ്വാജും ഇക്കാര്യം എക്‌സില്‍ കുറിച്ചിട്ടുണ്ട്( Kejriwal skipped Ed notice).
റിപ്പബ്ലിക് ദിന പരേഡിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ക്ക് തയാറെടുക്കുന്നതിനാല്‍ ഹാജരാകാനാകില്ലെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. അതേസമയം ഇതെല്ലാം വെറും പ്രചരണ തന്ത്രങ്ങള്‍ ആണെന്നാണ് ബിജെപിയുടെ വാദം. കെജ്‌രിവാളിന്‍റെ വീട് ഇന്ന് റെയ്‌ഡ് ചെയ്‌തേക്കുമെന്നും ആപ് നേതാക്കൾ പറയുന്നു. ചോദ്യം ചെയ്യലിന് എത്താത്ത സാഹചര്യത്തിൽ കെജ്‍രിവാളിനെ അറസ്റ്റ് ചെയ്യാനാണ് ഇഡിയുടെ നീക്കമെന്നാണ് സൂചന(ED likely to arrest Arvind Kejriwal).