കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ റെംഡിസിവിർ മരുന്നിന്‌ ക്ഷാമം‌ - റെംഡിസിവിർ

ആശുപത്രികളിൽ റെംഡിസിവിർ ലഭിക്കാതായതോടെ സമീപത്തെ മെഡിക്കൽ സ്‌റ്റോറുകളിൽ മരുന്നിന്‌ വേണ്ടിയുള്ള തിരക്ക്‌ വർധിക്കുകയാണ്.

Covid 2nd wave  Remedisivir  AIIMS  AARK medicos Delh  റെംഡിസിവിർ  ഡൽഹി
ഡൽഹിയിൽ റെംഡിസിവിർ മരുന്നിന്‌ ക്ഷാമം

By

Published : Apr 22, 2021, 9:00 PM IST

ന്യൂഡൽഹി :കൊവിഡ്‌ രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ ആശുപത്രികളിൽ റെംഡിസിവിർ മരുന്നിന്‍റെ ക്ഷാമം രൂക്ഷമാകുന്നു. കൂടാതെ ഓക്‌സിജൻ ലഭ്യതക്കുറവും കിടക്കകളുടെ എണ്ണം കുറഞ്ഞതും സ്ഥിഗതികൾ കൂടുതൽ വഷളാക്കുകയാണ്‌. ആശുപത്രികളിൽ റെംഡിസിവിർ ലഭിക്കാതായതോടെ സമീപത്തെ മെഡിക്കൽ സ്‌റ്റോറുകളിൽ മരുന്നിന്‌ വേണ്ടിയുള്ള തിരക്ക്‌ വർധിക്കുകയാണ്‌.

മരുന്നിന്‍റെ ലഭ്യതക്കുറവാണ്‌ ഇത്തരമൊരു പ്രതിസന്ധിക്ക്‌ കാരണമെന്നാണ്‌ വിലയിരുത്തൽ. അതേസമയം തലസ്ഥാനത്തെ ആശുപത്രികളിൽ മതിയായ അളവിൽ ഓക്‌സിജൻ ലഭ്യമാകാത്ത സാഹചര്യമാണ്‌ നിലവിലുള്ളത്‌. നിലവിൽ സംസ്ഥാനത്ത്‌ 85,364 പേരാണ്‌ കൊവിഡ്‌ ബാധിച്ച്‌ ചികിത്സയിൽ തുടരുന്നത്‌. 12,887 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്. 1.39 ശതമാനമാണ് തലസ്ഥാനത്തെ മരണനിരക്ക്. 31.28 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

ABOUT THE AUTHOR

...view details