ന്യൂഡൽഹി:കർഷക സമരം ഡൽഹിയിലെയും അയൽ സംസ്ഥാനത്തെ ജനങ്ങളെയും ബുദ്ധിമുട്ടിലാക്കിയെന്നും ജനങ്ങൾക്ക് വലിയ തരത്തിലുള്ള സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും കേന്ദ്രസർക്കാർ രാജ്യസഭയിൽ. ട്രാക്ടർ റാലിക്കിടെ ഡൽഹിയിൽ ഉണ്ടായ പ്രക്ഷോഭങ്ങൾ വലിയതരത്തിലുള്ള നഷ്ടങ്ങൾ ഉണ്ടാക്കിയെന്നും ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി രാജ്യസഭയിൽ വ്യക്തമാക്കി.
ദേശീയ തലസ്ഥാനത്തെ ഗാസിപ്പൂർ, ചില്ല, തിക്രി, സിഗു അതിർത്തികളിൽ കർഷകരെ തടഞ്ഞതോടെ പ്രദേശത്ത് ക്രമ സമാധാനം നഷ്ടപ്പെടുകായിരുന്നെന്നും അദ്ദേഹം പറഞ്ഞു.