കേരളം

kerala

ETV Bharat / bharat

Acid Attack|കല്യാണവാഗ്‌ദാനം നിരസിച്ചു ; വിവാഹിതയെ 23 കാരന്‍ ആസിഡൊഴിച്ച് കൊന്നു - ആസിഡ് ഒഴിച്ച് യുവതിയെ കൊലപ്പെടുത്തി വാര്‍ത്ത

വിവാഹിതയെ Acid Attack ലൂടെ കൊലപ്പെടുത്തിയത് 23 കാരന്‍ അരാപി മോണ്ടു

Delhi acid attack  acid attack latest news  Delhi acid attack on married women  acid attack denial on love  ആസിഡൊഴിച്ച് കൊന്നു  ആസിഡ് ആക്രമണം  പ്രണയം നിരസിച്ചതിന് ആസിഡ് ആക്രമണം  ആസിഡ് ആക്രമണം ഏറ്റവും പുതിയ വാര്‍ത്ത  ഡല്‍ഹിയില്‍ ആസിഡ് ആക്രണം  ആസിഡ് ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു വാര്‍ത്ത  ആസിഡ് ഒഴിച്ച് യുവതിയെ കൊലപ്പെടുത്തി വാര്‍ത്ത
വിവാഹം വാഗ്ദാനം നിരസിച്ചു; വിവാഹിതയായ യുവതിയെ 23കാരന്‍ ആസിഡൊഴിച്ച് കൊന്നു

By

Published : Nov 16, 2021, 4:12 PM IST

Updated : Nov 16, 2021, 4:19 PM IST

ന്യൂഡല്‍ഹി :കല്യാണ വാഗ്‌ദാനം നിരസിച്ചതിന് അയല്‍വാസിയും വിവാഹിതയുമായ യുവതിയെ 23 കാരന്‍ ആസിഡ് ഒഴിച്ച് കൊന്നു. ന്യൂഡല്‍ഹിയിലെ ബെവനയില്‍ നവംബര്‍ മൂന്നിനാണ് യുവതിക്കുനേരെ Acid Attack ഉണ്ടായത്. കൊലയാളി അരാപി മോണ്ടു (23) അറസ്റ്റിലായിട്ടുണ്ട്. അയല്‍വാസിയായ യുവതിയെ മോണ്ടു വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി,വിവാഹിതയായ ഇവരോട് പ്രണയം തുറന്നുപറഞ്ഞു.

ഭര്‍ത്താവിനെ ഉപേക്ഷിച്ച് തനിക്കൊപ്പം വരണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇത് യുവതി നിരസിച്ചു. ഇതില്‍ പ്രകോപിതനായ മോണ്ടു യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് ആസിഡ് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

Also Read: പകുതിയില്‍ നിലച്ച 'സുകുമാര കുറുപ്പിന്‍റെ കൊട്ടാര സ്വപ്‌നം' പ്രേതബംഗ്ലാവായി മാറിയപ്പോൾ

യുവതിയുടെ അലര്‍ച്ച കേട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് ആദ്യം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലും യുവതിയെ എത്തിച്ചു.

എന്നാല്‍ ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സക്കിടെ തിങ്കളാഴ്ച മരിച്ചു. സംഭവത്തില്‍ കേസ് എടുത്ത പൊലീസ് നവംബര്‍ ആറിന് ബിറാഹിലെ ബക്സറില്‍ വച്ച് മോണ്ടുവിനെ അറസ്റ്റ് ചെയ്‌തു. യുവതി മരിച്ചതോടെ ഇയാളുടെ മേല്‍ കൊലപാതകക്കുറ്റം കൂടി ചുമത്തുകയായിരുന്നു.

Last Updated : Nov 16, 2021, 4:19 PM IST

ABOUT THE AUTHOR

...view details